ഹോളിവുഡ് ആരാധകരുടെ ആക്ഷൻ ഹീറോയാണ് അർനോൾഡ് ഷ്വാസ്നെഗർ. കാലിഫോർണിയ മുൻ ഗവർണർ കൂടിയായ അദ്ദേഹം മൃഗങ്ങളെ വളർത്താൻ ഏറെ ഇഷ്ടമാണ്. അടുത്തിടെ ജിമ്മി ഫാളൻ അവതരിപ്പിക്കുന്ന ദ ടുനൈറ്റ് ഷോ എന്ന പരിപാടിയിൽ വളർത്തു മൃഗങ്ങളെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
മൂന്ന് നായ്ക്കളേയും രണ്ട് കുതിരകളേയും ഒരു പന്നിയേയുമാണ് അർനോൾഡ് വീട്ടിൽ ഓമനിച്ചു വളർത്തുന്നത്. ലുലു, വിസ്കി എന്നാണ് കുതിരകളുടെ പേര്. ഇരുവർക്കും ഓട്ട്മീൽ കുക്കീസാണ് നൽകുന്നത്. ഓട്സും തേനും പഴവുമെല്ലാം ചേർത്ത് വീട്ടിൽ തന്നെ ഉണ്ടാക്കുന്നതാണ് ഇവ. പിന്നീട് നായകൾക്കും പന്നിക്കും കുക്കീസ് വളരെ ഇഷ്ടമായെന്ന് മനസിലാക്കിയപ്പോൾ അവർക്കും അതു തന്നെ കൊടുക്കാൻ തുടങ്ങി.
പിന്നീടൊരിക്കൽ മകൾ കാതറീൻ അവളുടെ മക്കളായ ലൈലയേയും എലോയിസിനേയും ഒരിക്കൽ കാലിഫോർണിയയിലെ തന്റെ വീട്ടിൽ കൊണ്ടുവന്നപ്പോൾ വളർത്തുമൃഗങ്ങൾക്ക് കൊടുക്കാനായി ഉണ്ടാക്കിയ കുക്കീസ് അവർക്ക് ഇഷ്ടമായി. പെരക്കുട്ടികൾ വീണ്ടും വീണ്ടും കുക്കീസ് ആവശ്യപ്പെട്ടെന്നും അർനോൾഡ് ഓർത്തെടുത്തു. തന്റെ വളർത്തുമൃഗങ്ങൾക്കൊപ്പം കളിക്കാൻ പേരക്കുട്ടികൾക്ക് വളരെയിഷ്ടമാണെന്നും അർനോൾഡ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates