സൂപ്പ‍ർഹിറ്റുകളുടെ സ്രഷ്ടാവ്; അരോമ മണി നിർമിച്ച ഹിറ്റ് ചിത്രങ്ങൾ

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചത് ഇദ്ദേഹമായിരുന്നു
Aroma mani superhit movies
അരോമ മണി നിർമിച്ച ഹിറ്റ് ചിത്രങ്ങൾ

നിര്‍മാതാവ്, സംവിധായകന്‍, വിതരണക്കാരന്‍... ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന അരോമ മണി ഓര്‍മയായി. 1980 കളിലും 90കളിലും നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. 1977ല്‍ ധീരസമീരെ, യമുനതീരെ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. അരോമ മൂവി ഇന്റര്‍നാഷണല്‍, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ 60ല്‍ അധികം സിനിമകള്‍ നിര്‍മിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചത് ഇദ്ദേഹമായിരുന്നു. അരോമ മണിയുടെ ചില സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഇവയാണ്.

1. തിങ്കളാഴ്ച നല്ല ദിവസം

Aroma mani superhit movies

മമ്മൂട്ടിയെ നായകനാക്കി പി പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് തിങ്കളാഴ്ച നല്ല ദിവസം. 1985ല്‍ റിലീസ് ചെയ്ത ചിത്രം സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് അരോമ മണി നിര്‍മിച്ചത്. ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച മലയാള സിനിമയ്ക്കുള്ള ദേശിയ പുരസ്‌കാരം ലഭിച്ചിരുന്നു.

2. ഇരുപതാം നൂറ്റാണ്ട്

Aroma mani superhit movies

മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രങ്ങളില്‍ ഒന്നാണ് ഇരുപതാം നൂറ്റാണ്ട്. 1987ല്‍ റിലീസ് ചെയ്ത ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റായിരുന്നു. അതിലെ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രം ലാല്‍ ആരാധകര്‍ക്കിടയില്‍ ഇന്നും ഹരമാണ്. 40 ലക്ഷം ബജറ്റില്‍ ഒരുക്കിയ ചിത്രം 4.5 കോടി രൂപയാണ് നേടിയത്. എസ് എന്‍ സ്വാമി തിരക്കഥ ഒരുക്കിയ ചിത്രം കെ മധുവാണ് സംവിധാനം ചെയ്തത്.

3. ഒരു സിബിഐ ഡയറി കുറിപ്പ്

Aroma mani superhit movies

സേതുരാമയ്യര്‍ സിബിഐ എന്ന മമ്മൂട്ടിയുടെ ഐക്കോണിക് കഥാപാത്രം പിറവിയെടുത്തത് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തില്‍ നിന്നാണ്. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു ആണ് ചിത്രം സംവിധാനം ചെയ്തത്. ഇതിനോടകം ചിത്രത്തിന്റെ അഞ്ച് ഭാഗങ്ങളാണ് റിലീസ് ചെയ്തത്. ഒരു സിബിഐ ഡയറിക്കുറിപ്പിന് പിന്നാലെ ഇറങ്ങിയ ജാഗ്രത നിര്‍മിച്ചത് അരോമ മണി തന്നെയായിരുന്നു.

4. ധ്രുവം

Aroma mani superhit movies

മലയാളത്തിലെ ക്ലാസിക് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ധ്രുവം. മമ്മൂട്ടി നരസിംഹ മന്നാടിയാര്‍ എന്ന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ സുരേഷ് ഗോപി, ജയറാം, വിക്രം, ടൈഗര്‍ പ്രഭാകരന്‍ എന്നീ വന്‍ താരനിരയാണ് അണിനിരന്നത്. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. 1993ല്‍ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫിസില്‍ സൂപ്പര്‍ഹിറ്റായിരുന്നു.

5. കോട്ടയം കുഞ്ഞച്ചന്‍

Aroma mani superhit movies

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്ന്. മുട്ടത്തു വര്‍ക്കിയുടെ നോവലിനെ ആസ്പദമാക്കി ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ടി എസ് സുരേഷ് ബാബു ആണ് സംവിധാനം. 1990ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഇന്നസെന്റ്, കെപിഎസി ലളിത, രഞ്ജിന് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

6. കമ്മിഷണര്‍

Aroma mani superhit movies

പ്രേക്ഷകരുടെ കയ്യടി നേടിയ ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന സുരേഷ് ഗോപി കഥാപാത്രം പിറന്നത് കമ്മിഷണറിലാണ്. രഞ്ജി പണിക്കര്‍ തിരക്കഥ നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസാണ്. ശോഭന, എംജി സോമന്‍, രതീഷ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. 1994ലാണ് ചിത്രം റിലീസ് ചെയ്തത്.

7. ബാലേട്ടന്‍

Aroma mani superhit movies

2003ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം. കോമഡി ഫാമിലി ഡ്രാമയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വിഎം വിനു ആയിരുന്നു. നെടുമുടി വേണു, ദേവയാനി, ജഗതി ശ്രീകുമാര്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ ഒന്നിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com