

അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അരൂപി'. ചിത്രത്തിലെ ആദ്യഗാനം പുറത്തുവന്നു. പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ് രാജ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ ആലപിച്ച "ഓർമ്മ നിലാവ്..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വർമ്മ, അഭിലാഷ് വാര്യർ, കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ കെ വിജുബാൽ, നെബു എബ്രഹാം, വിനയ്, ആന്റണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആന്റണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്മ, സംഗീത തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.
അമൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്ങ്- വി ടി വിനീത്. കലാസംവിധാനം- മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം- ഷാജി കൂനൻ കൂനമാവ്, മേക്കപ്പ്- ജിജു കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രവീൺ ബി മേനോൻ, വിതരണം- പുണർതം പ്രൊഡക്ഷൻസ് റിലീസ് ത്രൂ ഐ എം പി റിലീസ്, പി ആർ ഒ- എ എസ് ദിനേശ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates