'വെള്ളത്തിനായി യാചിച്ചിട്ടും ഞാന്‍ കൊടുത്തില്ല, പിന്നാലെ അമ്മ പോയി; ഇന്നും ആ കുറ്റബോധം വേട്ടയാടുന്നു'; ഹൃദയം നുറുങ്ങി അര്‍ഷദ് വാര്‍സി

ആശുപത്രിയില്‍ കിടന്ന് കഷ്ടപ്പെടുന്നതിനേക്കാള്‍ ഞാന്‍ താല്‍പര്യപ്പെടുന്നത് നേരത്തെ മരിക്കാനാണ്.
Arshad Warsi
Arshad Warsiവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ബോളിവുഡിലെ മുന്‍നിര നടനാണ് അര്‍ഷദ് വാര്‍സി. കോമഡിയിലൂടെയാണ് താരമാകുന്നതെങ്കിലും ഗൗരവമുള്ള വേഷങ്ങള്‍ ചെയ്തും കയ്യടി നേടിയിട്ടുണ്ട്. നായകനായും സഹനടനായും തിളങ്ങിയ താരമാണ്. സിനിമകള്‍ക്ക് പുറമെ വെബ് സീരീസ് ലോകത്തും സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട് അര്‍ഷദിന്. സിനിമയിലെത്തും മുമ്പ് ജാസ് ഡാന്‍സില്‍ ലോക ചാമ്പ്യനുമായിരുന്നു അര്‍ഷദ് വാര്‍സി.

Arshad Warsi
ശാന്ത ആന്റിയെ അവസാനമായി കാണുന്നത് രണ്ട് ദിവസം മുമ്പ്; അമ്മയുടെ ആത്മമിത്രം; 14 വര്‍ഷം ചികിത്സിച്ച ജ്യോതിദേവ് എഴുതുന്നു

ഈയ്യടുത്ത് തന്റെ അമ്മയുടെ മരണത്തെക്കുറിച്ച് അര്‍ഷദ് പറഞ്ഞത് വാര്‍ത്തയായിരുന്നു. കിഡ്‌നി തകരാറിലായി ചികിത്സയില്‍ കഴിയവെയാണ് അര്‍ഷദിന്റെ അമ്മ മരിക്കുന്നത്. അന്ന് അമ്മ അവസാനമായി വെള്ളം ചോദിച്ചപ്പോള്‍ കൊടുക്കാതിരുന്നത് തന്നെ ഇന്നും വേട്ടയാടുന്നുണ്ടെന്ന് അര്‍ഷദ് പറഞ്ഞിരുന്നു. അമ്മയ്‌ക്കൊപ്പം അന്ന് അവിടെ വച്ച് താനും മരിച്ചുവെന്നാണ് അര്‍ഷദ് പറഞ്ഞത്.

Arshad Warsi
'എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു, പ്രിയപ്പെട്ട ലാൽ, ധൈര്യമായി ഇരിക്കൂ'; കുറിപ്പുമായി മമ്മൂട്ടി

കഴിഞ്ഞ ദിവസം ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ അമ്മയുടെ മരണത്തെക്കുറിച്ച് അര്‍ഷദ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. ഇന്നത്തെ താനായിരുന്നുവെങ്കില്‍ അമ്മയ്ക്ക് വെള്ളം നല്‍കുമായിരുന്നുവെന്നാണ് അര്‍ഷദ് പറയുന്നത്.

''ഞാന്‍ അതുമായി പൊരുത്തപ്പെടാന്‍ ശീലിച്ചു. അമ്മയ്ക്ക് ഡയാലിസിസ് ചെയ്യുകയായിരുന്നു. ഡോക്ടര്‍ വെള്ളം നല്‍കരുതെന്ന് പറഞ്ഞിരുന്നു. ഞാന്‍ കൊടുത്തില്ല. അമ്മ പോയി. എന്റെ കണ്‍മുന്നിലാണ്. തൊട്ടടുത്ത മുറിയിലാണ് ഞാന്‍ കിടന്നിരുന്നത്. ഞാന്‍ അടുത്ത് വന്നിരിക്കുകയായിരുന്നു. വെള്ളം, വെള്ളം എന്ന് പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ കൊടുത്തില്ല. ഡോക്ടര്‍ നല്‍കരുതെന്നാണ് പറഞ്ഞത്, അമ്മ ഉറങ്ങിക്കോ എന്ന് പറഞ്ഞ് വെള്ളം കൊടുത്തില്ല. അമ്മ പോയി'' അര്‍ഷദ് പറയുന്നു.

''അന്ന് വെള്ളം കൊടുത്തിരുന്നുവെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ കാരണമാണ് അമ്മ പോയതെന്ന കുറ്റബോധം അലട്ടുമായിരുന്നു. കാരണം എന്നോട് ഡോക്ടര്‍ പറഞ്ഞത് വെള്ളം കൊടുക്കരുതെന്നാണ്. പക്ഷെ ഇന്ന്, ഈ പ്രായത്തില്‍ ചിന്തിക്കുമ്പോള്‍ തോന്നുന്നത് അന്ന് വെള്ളം കൊടുക്കണമായിരുന്നു എന്നാണ്. ആ സമയത്ത് അതൊന്നും ചിന്തിക്കില്ല. ലഭിച്ച നിര്‍ദ്ദേശം പാലിക്കുക മാത്രമായിരുന്നു. ജീവിതം കാണുമ്പോള്‍ ചിലതിലൊന്നും വലിയ കാര്യമില്ലെന്ന് മനസിലാകും''.

''ഞാന്‍ പറയാറുണ്ട്, എനിക്ക് വയ്യാതായാല്‍ എന്നെ ആശുപത്രിയില്‍ കിടത്തരുതെന്ന്. ഒരു വര്‍ഷം മുമ്പോ, മാസങ്ങള്‍ മുമ്പോ മരിക്കാന്‍ ഞാന്‍ തയ്യാറാണ്. മരിയയുടെ അച്ഛന് രണ്ട് തവണ ക്യാന്‍സര്‍ വന്നു. ബ്രെയ്ന്‍ ട്യൂമറുണ്ടായിരുന്നു. പക്ഷെ അദ്ദേഹം എല്ലാത്തില്‍ നിന്നും റിക്കവറായി. കാരണം ഞങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ കിടത്തിയില്ല. വീട്ടിലേക്ക് കൊണ്ടു വന്നു. ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനായിരിക്കുന്നു. ആശുപത്രി അന്തരീക്ഷം തന്നെ നമ്മളെ രോഗികളാക്കും. ആശുപത്രിയില്‍ കിടന്ന് കഷ്ടപ്പെടുന്നതിനേക്കാള്‍ ഞാന്‍ താല്‍പര്യപ്പെടുന്നത് നേരത്തെ മരിക്കാനാണ്. പലപ്പോഴും നമ്മള്‍ നമ്മുടെ കുറ്റബോധത്തെ മറച്ചുവെക്കാന്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുകയാണ്'' എന്നും താരം പറയുന്നു.

Summary

Arshad Warsi talks about not giving water to his mother in her last moments. The guilt still haunts him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com