25 വര്‍ഷത്തെ ദാമ്പത്യം, രജിസ്റ്റര്‍ മാര്യേജ് ചെയ്ത് നടന്‍ അര്‍ഷാദ് വാര്‍സിയും ഭാര്യയും

ഒരേ ആളെ തന്നെ മൂന്നു പ്രാവശ്യം താന്‍ വിവാഹം ചെയ്തു എന്നായിരുന്നു മരിയയുടെ പ്രതികരണം
അര്‍ഷാദ് വാര്‍സിയും ഭാര്യയും
അര്‍ഷാദ് വാര്‍സിയും ഭാര്യയുംഇന്‍സ്റ്റഗ്രാം
Updated on
1 min read

വാലന്റൈന്‍സ് ദിനത്തില്‍ 25ാം വിവാഹ വാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് നടന്‍ അര്‍ഷാദ് വാര്‍സിയും ഭാര്യ മരിയ ഗൊരെട്ടിയും. ഇത്തവണത്തെ വിവാഹവാര്‍ഷികം ഇരുവര്‍ക്കും കുറച്ച് സ്‌പെഷ്യലാണ്. ദാമ്പത്യത്തിന്റെ 25 വാര്‍ഷികത്തില്‍ രജിസ്റ്റര്‍ വിവാഹം ചെയ്തിരിക്കുകയാണ് ദമ്പതികള്‍.

1999 ഫെബ്രുവരി 14നാണ് അര്‍ഷാദും മരിയയും വിവാഹിതരാവുന്നത്. ക്രിസ്റ്റ്യന്‍, മുസ്ലീം മതാചാരപ്രകാരമായിരുന്നു വിവാഹം. എന്നാല്‍ നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതിസന്ധി ഒഴിവാക്കാനാണ് ഈ തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് താരം പറഞ്ഞത്.

അര്‍ഷാദ് വാര്‍സിയും ഭാര്യയും
'ഇത് നിര്‍ത്താന്‍ എത്ര പണം നല്‍കണം': അനുശ്രീയെ ചേര്‍ത്തുള്ള വ്യാജ വാര്‍ത്തയില്‍ ഉണ്ണി മുകുന്ദന്‍

ഇതേക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നു. പക്ഷേ ഇത് ഇത്ര പ്രധാനപ്പെട്ട കാര്യമാണെന്ന് ആലോചിച്ചിരുന്നില്ല. പക്ഷേ സ്വത്തിന്റെ കാര്യം വരുമ്പോഴും നമ്മള്‍ മരിച്ചുപോയാലും എല്ലാം ഇത് പ്രധാനമാണെന്ന് മനസിലാക്കി.- അര്‍ഷാദ് പറഞ്ഞു. ഒരേ ആളെ തന്നെ മൂന്നു പ്രാവശ്യം താന്‍ വിവാഹം ചെയ്തു എന്നായിരുന്നു മരിയയുടെ പ്രതികരണം. സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരമാണ് ഇരുവരും വിവാഹിതരായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Veerappan's interview alleging illicit relationship; SunTV should pay 10 lakhs for defamation; Sukanya gets justice after 28 years of legal struggle
KT Jaleel and Wife Join CPM
Top 5 News Today
Abdul Rahim
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com