മിലനും അജിത്തും/ ട്വിറ്റർ
മിലനും അജിത്തും/ ട്വിറ്റർ

അജിത്ത് സിനിമയുടെ ഷൂട്ടിങ്ങിനിടെ കലാ സംവിധായകൻ മിലൻ അന്തരിച്ചു

ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അസെര്‍ബെയ്‍ജാനിലായിരുന്നു മിലൻ
Published on

മിഴ് സിനിമയിലെ പ്രധാന കലാ സംവിധായകൻ മിലൻ അന്തരിച്ചു. 54 വയസായിരുന്നു. സൂപ്പർതാരം അജിത് കുമാറിന്റെ പുതിയ ചിത്രം വിടാമുയർച്ചിയുടെ ചിത്രീകരണത്തിനിടെ ഹൃ​ദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 

ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അസെര്‍ബെയ്‍ജാനിലായിരുന്നു മിലൻ. ഇന്നലെ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് അദ്ദേഹം സാധാരണപോലെ ഹോട്ടലിലേക്ക് തിരിച്ചെത്തിയിരുന്നു. തുടർന്ന് രാവിലെ സിനിമയുടെ വർക്കിനായി ടീമിനെ വിളിച്ചുവരുത്തി. അപ്പോഴേക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കാർ വിളിച്ച് ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

വിവരം അറിഞ്ഞ ഉടനെ അജിത്തും സംവിധായകൻ മ​ഗിഷ് തിരുമേനിയും ഛായാ​ഗ്രാഹകൻ നീരവ് ഷായും ആശുപത്രിയിലേക്ക് എത്തി. അപ്പോഴും മരണം സംഭവിച്ചിരുന്നു. അപ്പോഴും മരണം സംഭവിച്ചിരുന്നു. മിലന്റെ മൃതദേഹം ചെന്നൈയിലേക്ക് എത്തിക്കുന്നതിനായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അജിത്തുമായി മിലന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. അജിത്തിന്റെ ബില്ല, വീരം, വേതാളം തുടങ്ങി ഒട്ടേറെ വമ്പൻ ഹിറ്റുകളുടെ കലാ സംവിധായകനായിരുന്നു. വിജയ് നായകനായ വേലായുധത്തിന്റെ കലാ സംവിധായകനുമായിരുന്നു മിലൻ. 30ഓളം സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സൂര്യയുടെ പുതിയ ചിത്രം കങ്കുവയുടെ കലാ സംവിധായകനാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com