'അന്യായ ലെവൽ പോസ്റ്റേഴ്സ് മാത്രമല്ല, പെർഫോമൻസ് കാഴ്ച വെക്കാനും അറിയാം; ഈ മുഖമൊന്ന് നോക്കി വച്ചോളൂ'

ഈ ഒരു പടം കൊണ്ട് പുള്ളിക്ക് ഇനിയും അവസരങ്ങൾ കിട്ടും.
Arun AjiKumar
Arun AjiKumar ഫെയ്സ്ബുക്ക്
Updated on
2 min read

സോഷ്യൽ മീഡിയ മുഴുവനുമിപ്പോൾ പ്രണവ് മോഹൻലാലും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഡീയസ് ഈറെയുമാണ്. ഭ്രമയു​ഗത്തിന് ശേഷം സംവിധായകാൻ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണിത്. നമ്മൾ കണ്ട് ശീലിച്ചിട്ടുള്ള മലയാളം ഹൊറർ സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഡീയസ് ഈറെ എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

ചിത്രത്തിൽ പ്രണവ് ഉൾപ്പെടെയുള്ള താരങ്ങളുടെ പെർഫോമൻസിനും മികച്ച പ്രശംസകളാണ് ലഭിക്കുന്നത്. ജിബിൻ ​ഗോപിനാഥ്, അരുൺ അജികുമാർ, ജയ കുറുപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഇപ്പോഴിതാ ചിത്രത്തിലെ അരുൺ അജികുമാറിന്റെ പെർഫോമൻസിനെ കുറിച്ചാണ് സിനിമാ പ്രേക്ഷകർക്കിടയിലെ ചർച്ച.

ഏതാനും ചില സീനുകളിൽ മാത്രമേ അരുൺ അഭിനയിച്ചിട്ടുള്ളൂ, പക്ഷേ അത് ഒരിക്കലും മറക്കാനാകാത്ത ഒന്നാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ‍ഡയലോ​ഗ് ‍ഡെലിവറിയിലും ബോഡി ലാങ്വേജിലുമെല്ലാം അരുൺ അതിശയിപ്പിച്ചു കളഞ്ഞുവെന്നാണ് പലരുടെയും അഭിപ്രായം.

"അരുൺ അജികുമാർ, അങ്ങനെ പറയുന്നതിലും കൂടുതൽ പുള്ളിയെ മനസിലാവുന്നത് "Aesthetic Kunjamma" എന്ന ഇൻസ്റ്റഗ്രാം ഐഡി പറഞ്ഞാൽ ആവും. ഇപ്പോൾ ഇവിടെ വരുന്ന മിക്ക സിനിമകളുടെയും വൻ പോസ്റ്റർ ഡിസൈൻ ഇവരുടെ ആണ്. പടക്കളം സിനിമയിൽ പ്രധാന കഥാപാത്രം ആയി പുള്ളി ഉണ്ടായിരുന്നു. ഓക്കെ പെർഫോമൻസ് ആയിരുന്നു. അവിടെ നിന്ന് "ഡീയസ് ഈറെയി"ലേക്ക് വന്നാൽ പുള്ളി ഉള്ള സ്പേസിൽ കിടുക്കി. ശരിക്കും പറഞ്ഞാൽ ഞെട്ടിച്ചു.

അന്യായ പ്രകടനം. പല തരം ഇമോഷ‌ൻസ് കവർ ചെയ്ത് പോകുന്ന കഥാപാത്രം. എന്ത് കിടു ആയാണ് ചെയ്തത്. ഈ സീനിലും, പിന്നെ ടെറസ് സീൻ ഒക്കെ തീ ആയിരുന്നു. ഒരു കാര്യം ഉറപ്പ്. ഈ ഒരു പടം കൊണ്ട് പുള്ളിക്ക് ഇനിയും അവസരങ്ങൾ കിട്ടും. നല്ല രീതിയിൽ പെർഫോം ചെയ്യാൻ പാകത്തിന് തന്നെ ഉള്ള റോളുകൾ. കയറി വരും", "ഡിസൈനിംഗിൽ ആളൊരു പുലി ആണെന്ന് മുന്നേ മനസിലായതാണ്..!! ദാ ഇപ്പോൾ Dies Irae ൽ ആക്റ്റിംഗിലും താനൊരു പുപുലി ആണെന്ന് അടിവരയിടുന്ന പെർഫോമൻസ്..!!",

Arun AjiKumar
'പാവങ്ങളുടെ ചാര്‍ലി, പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് അടിച്ചുമാറ്റി ഡയലോഗാക്കി'; 'കൂടല്‍' ട്രോളില്‍ ബിബിന്‍ ജോര്‍ജിന്റെ മറുപടി

"ഒരു കാര്യം ഉറപ്പാ അഭിനയത്തിൽ താങ്കൾ മലയാള സിനിമയിലെ ഒരു അവിഭാജ്യ ഘടകമായി മാറും..!! അത് തെളിയിക്കാൻ തക്ക റോളുകൾ ഇനിയും ലഭിക്കട്ടെ എന്നെ ആശംസിക്കുന്നു.."- എന്നൊക്കെയാണ് സോഷ്യൽ മീ‍ഡിയയിൽ നിറയുന്ന കമന്റുകൾ.

Arun AjiKumar
'അവസാനം ഞാൻ മോശക്കാരനും ആ പയ്യൻ ഇരയുമായി‍‌'; ആരാധകന്റെ ഫോൺ പിടിച്ചു വാങ്ങിയ സംഭവത്തിൽ അജിത്

നിവിൻ പോളി നായകനായെത്തുന്ന സർവം മായ എന്ന ചിത്രമാണ് ഇനി അരുണിന്റേതായി ഇനി റിലീസിനുള്ള ചിത്രം. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ഡീയസ് ഈറെ നിർമിച്ചിരിക്കുന്നത്.

Summary

Cinema News: Actor Arun AjiKumar gets lots of appreciation in Dies Irae movie character.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com