'പാവങ്ങളുടെ ചാര്‍ലി, പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് അടിച്ചുമാറ്റി ഡയലോഗാക്കി'; 'കൂടല്‍' ട്രോളില്‍ ബിബിന്‍ ജോര്‍ജിന്റെ മറുപടി

അട്ടപ്പാടിയെക്കുറിച്ച് ബിബിന്‍ വിവരിക്കുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു
Bibin George
Bibin Georgeഇന്‍സ്റ്റഗ്രാം
Updated on
1 min read

ബിബിന്‍ ജോര്‍ജ് നായകനായെത്തിയ ചിത്രമായിരുന്നു കൂടല്‍. നടി അനു സിത്താരയുടെ സഹോദരി അനു സോനാര ആദ്യമായി അഭിനയിച്ച സിനിമ കൂടിയായിരുന്നു കൂടല്‍. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സിനിമയ്ക്ക നേരിടേണ്ടി വന്നത് രൂക്ഷമായ ട്രോളുകളായിരുന്നു. പാവങ്ങളുടെ ചാര്‍ലി എന്നായിരുന്നു സോഷ്യല്‍ മീഡിയ ചിത്രത്തെ പരിഹസിച്ചത്.

Bibin George
നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

സോഷ്യല്‍ മീഡിയ ട്രോളുകളോട് പ്രതികരിക്കുകയാണ് നടന്‍ ബിബിന്‍ ജോര്‍ജ്. സിനിമ കണ്ടവരാരും നെഗറ്റീവ് പറഞ്ഞിട്ടില്ലെന്നും ചിത്രം കാണാത്തവരാണ് ഇതുപോലെ പ്രതിരിക്കുന്നതെന്നുമാണ് ബിബിന്‍ ജോര്‍ജ് പറയുന്നത്. ''എന്റെ ചെറുപ്പത്തില്‍ ഇതിലും വലിയ പരിഹാസം കേട്ടിട്ടാണ് ഇവിടെ വരെ എത്തിയത്. ട്രോളുകള്‍ വരട്ടെ. അതൊന്നും വിഷയമുള്ള കാര്യമല്ല'' എന്നാണ് ബിബിന്‍ പറഞ്ഞത്.

Bibin George
'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

ഷാനു കാക്കൂരും ഷാഫി എപ്പിക്കാടും ചേര്‍ന്നാണ് സിനിമയുടെ സംവിധാനം. ഇരുവരുടേയും ആദ്യ സിനിമയായിരുന്നു കൂടല്‍. ചിത്രത്തിലെ ബിബിന്റെ കഥാപാത്രത്തിന് ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലിയുമായുള്ള സാമ്യതയായിരുന്നു ട്രോളുകളുടെ അടിസ്ഥാനം. ബിബിന്റെ ലുക്കും ഡയലോഗുകളുമെല്ലാം ചാര്‍ലിയെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു.

അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണ് ചാര്‍ലി. ചിത്രത്തില്‍ അട്ടപ്പാടിയെക്കുറിച്ച് ബിബിന്‍ വിവരിക്കുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പാവങ്ങളുടെ ചാര്‍ലി എന്ന ട്രോളുകള്‍ സജീവമായത്. ചിത്രത്തിലെ ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത പരിഹാസം നേരിട്ടിരുന്നു.

Summary

Bibin George replies to trolls calling his movie Koodal a cheap copy of Charlie. Actor is not bothered by the trolls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com