പ്രൊജക്ട് ചർച്ച ചെയ്യാൻ വിളിച്ചു, പിന്നാലെ അശ്ലീല സംസാരം; യുവാവിന്റെ ഫോൺ നമ്പറും വിഡിയോയും പുറത്തുവിട്ട് ആര്യ

ഫോൺ വിളിച്ചയാളുടെ നമ്പർ സഹിതം കാണിച്ചുകൊണ്ടാണ് ആര്യ വിഡിയോ പങ്കുവെച്ചിരിക്കുന്നത്
ആര്യ/ ഇൻസ്റ്റ​ഗ്രാം
ആര്യ/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ടെലിവിഷൻ ഷോകളിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്യ. സമൂഹികമാധ്യമങ്ങളിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് വന്ന ഒരു അശ്ലീല ഫോൺ സംഭാഷണം പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ കമ്പനി നമ്പറിലേക്ക് വിളിച്ച് ഒരു യുവാവ് ലൈംഗിക ചുവയോടെ സംസാരിക്കുന്ന മൊബൈൽ സംഭാഷണം താരം തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് പങ്കുവെച്ചത്. 

'ഒരു പ്രൊജക്ടിനെ കുറിച്ച് ഞാനുമായി ചർച്ച ചെയ്യണമെന്ന് പറഞ്ഞ് ഓഫീഷ്യൽ നമ്പറിലേക്ക് ഇയാൾ വിളിക്കുകയായിരുന്നു. സംസാരത്തിനിടെ വിഷയം മൊത്തം വഴിമാറി പോയി. ബാക്കി ചരിത്രമാണ്'- എന്ന കുറിപ്പോടെയാണ് ആര്യ ഫോൺ സംഭാഷണത്തിന്റെ വിഡിയോ റെക്കോർഡ് ചെയ്തത് പങ്കുവെച്ചത്. 

ആര്യയുടെ സ്ഥാപനത്തിലെ യുവതിയാണ് യുവാവിനോട് സംസാരിക്കുന്നത്. നിങ്ങൾ തിരുവനന്തപുരത്താണോ? എന്ന് യുവാവ് ചോദിക്കുമ്പോൾ അല്ല കാസർകോടിന് അടുത്താണെന്ന് യുവതി മറുപടി പറയുമ്പോൾ തിരുവനന്തപുരത്ത് വരുമ്പോൾ പറ്റുമോ? എന്ന് യുവാവ് അടുത്ത ചോദ്യം ചോദിക്കുന്നു. പിന്നാലെ യുവാവിന്റെ അഡ്രസ് നൽകാനും എല്ലാം സെറ്റാക്കി തരാമെന്നും യുവതി പറഞ്ഞതിന് പിന്നാലെ യുവാവ് അഡ്രസ്
പറഞ്ഞു കൊടുക്കുന്നതും വിഡിയോയിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്.

താൻ സ്വയംഭോഗം ചെയ്തു കൊണ്ടാണ് ഫോണിൽ സംസാരിക്കുന്നതെന്നും യുവാവ് യുവതിയോട് പറയുന്നുണ്ട്. ഫോൺ വിളിച്ചയാളുടെ ഫോൺ നമ്പർ സഹിതം കാണിച്ചുകൊണ്ടാണ് ആര്യ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇയാളൊരു പ്രൊഫഷനണൽ ആണോ എന്നറിയില്ല. സേവനങ്ങൾക്കായി ഈ വിദഗ്ധനായ മാന്യനെ ബന്ധപ്പെടാം എന്ന് തോന്നുന്നു- എന്നും താരം സോഷ്യൽമീഡിയയിൽ കുറിച്ചു. മുൻപും തനിക്കെതിരെ വരുന്ന അശ്ലീല കമന്റുകളോട് ആര്യ പ്രതികരിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jayasudha
Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
X

FOLLOW US

ON GOOGLE DISCOVER