

നടിയും അവതാരകയുമായ ആര്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ടെലിവിഷനിലൂടേയും സിനിമയിലൂടേയും മലയാളിയ്ക്ക് പരിചിതയായ ആര്യ ബിസിനസ് രംഗത്തും ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാഞ്ചീവരം എന്ന ആര്യയുടെ സാരി ബ്രാന്‍ഡ് ഏറെ പ്രശസ്തമാണ്.
കഴിഞ്ഞ ദിവസം മലയാള സിനിമയിലെ യുവനടിമാരില്‍ ഒരാള്‍ പുതുതായി സാരി ബ്രാന്‍ഡ് ലോഞ്ച് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കുണ്ടായൊരു ദുരനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ആര്യ. ആരുടേയും പേരെടുത്ത് പറയാതെയാണ് ആര്യയുടെ പ്രതികരണം. ആര്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്.
''ഓരോ ദിവസവും പുതിയ സാരി ബ്രാന്‍ഡുകള്‍ ലോഞ്ച് ചെയ്യുന്നത് സാധാരണമാണ്. പക്ഷെ ആദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ സാരി ബ്രാന്‍ഡ് ലോഞ്ച് കണ്ടപ്പോള്‍ എനിക്ക് ഇത്രയും സന്തോഷം തോന്നുന്നത്. എന്റെ ഏഴ് വര്‍ഷത്തെ കാഞ്ചീവരം യാത്രയ്ക്കിടയില്‍ ഒരു സംരംഭക എന്ന നിലയില്‍ എന്നെ വല്ലാതെ വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും നിസ്സാഹയയാക്കുകയും ചെയ്ത ഒരു സംഭവമുണ്ടായിട്ടുണ്ട്. ആ സംഭവം എന്നെ വല്ലാതെ അലട്ടിയിരുന്നു. അതിനാല്‍ ദീര്‍ഘകാലം ഞാന്‍ മാനസികമായി തകര്‍ന്നിരുന്നു. ഇന്ന് ഈ ബ്രാന്‍ഡ് ലോഞ്ച് ചെയ്ത അതേ ആളുകളായിരുന്നു ആ സംഭവത്തിന് പിന്നില്‍'' ആര്യ പറയുന്നു.
''ഇപ്പോള്‍ എനിക്ക് ഇതില്‍ കൂടുതല്‍ സന്തോഷിക്കാന്‍ പറ്റില്ല. ഞാന്‍ അനുഭവിച്ച ആ വേദന ഇനി നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞേക്കും. അവര്‍ക്കെല്ലാം എല്ലാവിധ ആശംസകളും നേരുന്നു. പൊതുവെ ഇത്തരം കാര്യങ്ങള്‍ വിളിച്ച് പറയുന്ന ആളല്ല ഞാന്‍. പക്ഷെ ഇന്ന് എനിക്ക് നിയന്ത്രിക്കാനായില്ല. അതിനര്‍ത്ഥം ആ സംഭവം എന്നെ അത്രമാത്രം വേദനിപ്പിച്ചിരുന്നുവെന്നാണ്. ഇന്നുമത് ഉള്ളിലുണ്ട്'' എന്നും ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു.
ആര്യയുടെ സ്റ്റോറി വൈറലായതോടെ ആ സെലിബ്രിറ്റി ആരെന്ന ചോദ്യവും സജീവമായിരിക്കുകയാണ്. മെയ് 6 നാണ് ആര്യ ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനൊരു സ്‌റ്റോറി പങ്കുവെക്കുന്നത്. ഈ ദിവസങ്ങളില്‍ തന്റെ സാരി ബ്രാന്‍ഡ് ലോഞ്ച് ചെയ്ത സെലിബ്രിറ്റി നടി നമിത പ്രമോദ് ആണ്. നമ്മ ദേസി എന്നാണ് നമിതയുടെ സാരി ബ്രാന്‍ഡിന്റെ പേര്. അതിനാല്‍ ആര്യ ലക്ഷ്യം വച്ച സെലിബ്രിറ്റി നമിത പ്രമോദ് ആണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളോട് ആര്യയും നമിതയും ഇതുവരേയും പ്രതികരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates