നമ്മൾ എത്ര നിരപരാധികളെ ശിക്ഷിച്ചിട്ടുണ്ടായിരിക്കും, ത്രില്ലടിപ്പിച്ച് ആസിഫ് അലി; കുറ്റവും ശിക്ഷയും ട്രെയിലർ

ആസിഫ് അലി, സണ്ണി വെയിൻ, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്
യൂട്യൂബ് സ്ക്രീൻഷോട്ട്
യൂട്യൂബ് സ്ക്രീൻഷോട്ട്
Updated on
1 min read

രാജീവ് രവി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റി​ഗേറ്റീവ് ത്രില്ലർ കുറ്റവും ശിക്ഷയും സിനിമയുടെ ട്രെയിലർ പുറത്ത്. ആസിഫ് അലി, സണ്ണി വെയിൻ, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ട്രെയിലർ ആരാധകരുടെ പ്രതീക്ഷയേറ്റിയിരിക്കുകയാണ്. കാസര്‍ഗോഡ് നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം.

ഒരു ജ്വല്ലറി മോഷണത്തെ തുടര്‍ന്ന് കേസന്വേഷണത്തിനായി വടക്കേന്ത്യയിലേക്ക് പോകുന്ന പൊലീസുകാരുടെ യാത്രയാണ് സിനിമയിൽ പറയുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ. 

അലന്‍സിയര്‍, സെന്തില്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫിലിംറോള്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി. ആറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. ബി.അജിത്കുമാര്‍ എഡിറ്റിങ്. ഡോണ്‍ വിന്‍സെന്റ് ആണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com