'അന്‍സിബ പ്രതികരിച്ചത് നിവൃത്തികേടുകൊണ്ട്'; പിന്തുണച്ച് ആസിഫ് അലി

ജാതി-മത പ്രശ്‌നങ്ങളിലെ പ്രതികരണങ്ങളില്‍ സാമാന്യ ബുദ്ധിവേണം
Asif Ali, Ansiba
Asif Ali, Ansiba
Updated on
1 min read

താരസംഘടന അമ്മയിലെ പ്രശ്‌നങ്ങളില്‍ അന്‍സിബയെ പിന്തുണച്ച് ആസിഫ് അലി. അന്‍സിബ പ്രതികരിച്ചത് നിവൃത്തി കേടുകൊണ്ട്. ജാതി-മത പ്രശ്‌നങ്ങളിലെ പ്രതികരണങ്ങളില്‍ സാമാന്യ ബുദ്ധിവേണം. സംഘടനയിലെ പ്രശ്‌നങ്ങള്‍ അവിടെ വേണം പരിഹരിക്കാന്‍. അത് അവിടെ തീരാതെ വന്നപ്പോഴായിരിക്കണം പബ്ലിക്കായി പറയേണ്ടി വരുന്നത്. അന്‍സിബയെ പോലുള്ളവര്‍ നിവൃത്തികേടു കൊണ്ടാകാം പുറത്ത് പറയുന്നത്.

Asif Ali, Ansiba
അമ്മയിലെ തര്‍ക്കം നിയമത്തിന്റെ വഴിയെ; അന്‍സബിയുടെ പരാതിയില്‍ ലക്ഷ്മി പ്രിയയോട് ഹാജരാകാന്‍ പൊലീസ്

അതേസമയം, അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മി പ്രിയയോട് ഹാജാരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്. ലക്ഷ്മി പ്രിയയും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനതി എസ്‌ഐ രേഷ്മയും ചേര്‍ന്ന് അധിക്ഷേപിച്ചെന്ന പരാതിയില്‍ അന്‍സിബ മൊഴി നല്‍കിയിരുന്നു. ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അന്‍സിബ മൊഴി നല്‍കിയത്. തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്‌ഐ രേഷ്മയില്‍ നിന്നും നടി ലക്ഷ്മിപ്രിയയില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അന്‍സിബ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുള്ള തുടര്‍നടപടിയാണ് ഇത്.

Asif Ali, Ansiba
'ജന നായകന് എന്ത് സംഭവിച്ചുവെന്ന് പറയാനുള്ള ധൈര്യമില്ല'; ദൂരുഹതയായി സംവിധായകന്റെ വാക്കുകള്‍; ആശങ്കയോടെ ആരാധകര്‍

അന്‍സിബയുടെ പരാതിയില്‍ മൊഴിയെടുക്കാന്‍ ലക്ഷ്മി പ്രിയയോടും വനിത എസ്‌ഐ രേഷ്മയോടും തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയ്ക്ക് ഹാജാരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം വിവാദങ്ങള്‍ക്കിടെ തിങ്കളാഴ്ച മുതല്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ നാല് പേര്‍ക്ക് ഷോ കോസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പിന്നാലെയാകും താര സംഘടനയുടെ നിലപാട് അറിയിക്കുക.

മൊഴി നല്‍കിയ ശേഷം അന്‍സിബ മാധ്യമങ്ങളെ കാണുകയും ചെയ്തു. നടന്‍ ടിനി ടോമിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് അന്‍സിബ ഉന്നയിച്ചത്. അതേസമയം ടിനി ടോമിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം തന്റെ അഭിഭാഷകനുമായി ആലോചിച്ച ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും അന്‍സിബ അറിയിച്ചു.

Summary

Amid the on-going issues in AMMA, Asif Ali comes in support of Ansiba Hassan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Lakshmi Priya
Ayatollah Ali Khamenei
Ansiba Hassan
Tiny Tom, Ansiba Hassan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com