'മുഖമൊന്ന് വാടിയാല്‍ ചേര്‍ത്തു പിടിക്കുന്ന സ്‌നേഹമേ, മകനാകാന്‍ മകനായി പിറക്കണമെന്നില്ല,'; ആസിഫ് അലിയെക്കുറിച്ച് ഭാര്യാ മാതാവ്

മുംതാസിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Asif Ali's mother in law
Asif Ali's mother in law
Updated on
1 min read

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ആസിഫ് അലിയുടെ ജന്മദിനം. പ്രിയ താരത്തിന്റെ ജന്മദിനം ആരാധകര്‍ ആഘോഷമാക്കിയപ്പോള്‍ സിനിമാ ലോകത്തു നിന്നും ആശംസകളുമായി നിരവധി പേരെത്തി. ആസിഫ് അലിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് ഭാര്യയുടെ മാതാവ് പങ്കുവച്ച കുറിപ്പ് ആരാധകരുടെ മനസ് കവരുകയാണ്.

Asif Ali's mother in law
'അമ്മേ, ജീവിതം എന്നോട് വല്ലാതെ ക്രൂരത കാണിക്കുന്നു'; ഉള്ളുകലങ്ങി അര്‍ജുന്‍ കപൂര്‍; നടനോട് മാപ്പ് ചോദിച്ച് ട്രോളിയവർ!

സമയുടെ മാതാവ് മുംതാസ് ആസാദ് പങ്കുവച്ച കുറിപ്പില്‍ മരുമകനോടുള്ള അവരുടെ സ്‌നേഹവും ആദരവുമെല്ലാം വായിച്ചെടുക്കാനാകും. മകനാകണമെങ്കില്‍ മകനായി പിറക്കണമെന്നില്ലെന്നാണ് മുംതാസ് പറയുന്നത്. ആസിഫ് അലിക്കൊപ്പമുള്ള ചിത്രവും മുംതാസ് പങ്കുവച്ചിട്ടുണ്ട്.

Asif Ali's mother in law
'മരുമകനല്ല, എന്റെ മോനായിരുന്നു...; നീറ്റല്‍ തന്ന് പോയി'; കലാഭവന്‍ നവാസിനെ ഓര്‍ത്ത് വിങ്ങി രഹ്നയുടെ പിതാവ്, വിഡിയോ

''മകനാണെങ്കില്‍ മകനായി പിറക്കണമെന്നില്ല. എന്നും കൂടെ വേണമെന്നില്ല. കാണുന്ന നേരം മുഖം ഒന്ന് വാടിയാല്‍ കരുതലോടെ ചേര്‍ത്തു പിടിക്കുന്ന മറ്റൊന്നിനു പകരമാകാത്ത സ്‌നേഹമേ. ആയിരം നക്ഷത്രങ്ങള്‍ വിണ്ണില്‍ മിന്നി തിളങ്ങുമ്പോഴും എന്നിലെ മകനായ് മണ്ണില്‍ പിറവി കൊണ്ട താരമേ വരും നാളുകള്‍ ആരോഗ്യം, സമാധാനം, സന്തോഷം, ജീവിത വിജയം എന്നും നിറഞ്ഞു നില്‍ക്കുവാന്‍ പ്രാര്‍ത്ഥനകളോടെ ഉമ്മകളോടെ നേരുന്ന ജന്മദിനാശംസകള്‍'' എന്നാണ് മുംതാസിന്റെ കുറിപ്പ്.

മുംതാസിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വീടും കുടുംബവുമൊക്കെ ആസിഫ് അലിയ്ക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് അദ്ദേഹത്തിന്റെ അഭിമുഖങ്ങളില്‍ നിന്നും മനസിലാകും. അതിന്റെ തെളിവാണ് ഭാര്യാമാതാവിന്റെ വാക്കുകളുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം തന്റെ പുതിയ ചിത്രം ടിക്കി ടാക്കയുടെ ചിത്രീകരണ തിരക്കിലാണ് ആസിഫ് അലി. ജന്മദിനത്തില്‍ പങ്കുവച്ച ഗ്ലിംപ്‌സ് വിഡിയോ വൈറലായിരുന്നു. മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായാണ് ടിക്കി ടാക്ക ഒരുങ്ങുന്നത്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Summary

Asif Ali gets a beautiful birthday wish from his mother in law. Calls him her son.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com