കമൽഹാസന്റെ വിളിയെത്തി; ചെന്നൈയിലേക്ക് ഓടിയെത്തി ആസിഫും ജിസ് ജോയ്‌യും; തലവന് പ്രശംസ

രാജ്കമൽ ഫിലിംസിന്റെ ചെന്നൈ ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് കമൽഹാസൻ അഭിനന്ദനം അറിയിച്ചത്
kamal haasan
തലവൻ ​അണിയറ പ്രവർത്തകരെ നേരിട്ട് വിളിച്ച് പ്രശംസ അറിയിച്ചിരിക്കുകയാണ് തമിഴ് സൂപ്പർതാരം കമൽഹാസൻ
Updated on: 
1 min read

ആസിഫ് അലിയേയും ബിജു മേനോനേയും പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോസ് സംവിധാനം ചെയ്ത തലവൻ ​ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ നേരിട്ട് വിളിച്ച് പ്രശംസ അറിയിച്ചിരിക്കുകയാണ് തമിഴ് സൂപ്പർതാരം കമൽഹാസൻ. രാജ്കമൽ ഫിലിംസിന്റെ ചെന്നൈ ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് കമൽഹാസൻ അഭിനന്ദനം അറിയിച്ചത്.

kamal haasan
കെട്ടിപ്പിടിച്ച് ഉമ്മവെച്ച് അമൃതയെ സ്വീകരിച്ച് പാപ്പു; ദൃഷ്ടി ഉഴിഞ്ഞ് അമ്മ: ഒന്നര മാസത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തി ​ഗായിക; വിഡിയോ

നടൻ ആസിഫ് അലി, സംവിധായകൻ ജിസ് ജോയ് ഉൾപ്പടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കമൽഹാസനെ കാണാൻ എത്തിയിരുന്നു. ഷൂട്ടിങ് തിരക്കുകൾ മൂലം ബിജു മേനോന് പങ്കെടുക്കാൻ കഴിഞ്ഞില്ല. ബുധനാഴ്ച കമൽഹാസന്റെ സന്ദേശം വന്നയുടനെ തന്നെ ചെന്നൈയിലെത്തിയ തലവൻ ടീം, വ്യാഴാഴ്ചയാണ് അദ്ദേഹത്തെ കണ്ടത്. ബിജു മേനോനോട് തന്റെ നിറഞ്ഞ സന്തോഷം അറിയിക്കണമെന്നും കമൽഹാസൻ പറഞ്ഞു.

ഉലകനായകനോടൊപ്പം ഒരു മേശയ്ക്ക് ചുറ്റുമിരുന്നു സന്തോഷം പങ്കുവയ്ക്കുന്ന ആസിഫ് അലിയുടേയും തലവൻ ടീമിന്റെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കമൽ ഹാസനൊപ്പം ഒരു ദിവസം എന്ന അടിക്കുറിപ്പിൽ ആസിഫ് അലി സോഷ്യൽ മീഡിയയിൽ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ ഈ വിസ്മയതാരത്തിന്റെ അംഗീകാരത്തിനും പ്രോത്സാഹനത്തിനുമപ്പുറം ഇനി മറ്റൊന്നും കിട്ടാനില്ലെന്നാണ് തലവൻ ടീം പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഈ അടുത്തകാലത്ത് മലയാള സിനിമയിൽ നിന്നുണ്ടായ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നാണ് തലവൻ എന്നാണ് വിലയിരുത്തലുകൾ. മെയ് 24 നു പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. അരുൺ നാരായൺ പ്രൊഡക്‌ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും വേഷമിട്ടിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Atlee
Dubai's Crown Prince Hamdan Meets flydubai Hero Smit Machchhar In Hospital
Asif Ali
Asif Ali
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com