'എടാ, ധ്യാനിനെപ്പോലെ ആകണമെങ്കിൽ നീ പത്ത് അല്ല നൂറ് ജന്മം ജനിച്ചാൽ പോലും നിനക്ക് പറ്റില്ല, മനസിലായോ ?'; മാധവിനോട് അശ്വന്ത്

ധ്യാൻ, മഹാനായ ശ്രീനിവാസൻ സാറിന്റെ മകനാണ്
Dhyan, Aswanth, Madhav
Dhyan, Aswanth, Madhavവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

'അങ്കം അട്ടഹാസം' സിനിമയ്ക്കെതിരെ നെ​ഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർ അശ്വന്ത് കോക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് സിനിമയുടെ അണിയറപ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ താൻ അങ്കം അട്ടഹാസം നിർമാതാവിനെതിരെ നിയമപരമായി മുന്നോട്ട് പോവുകയാണെന്ന് പറഞ്ഞ് അശ്വന്ത് കോക്കും വിഡിയോയുമായി രം​ഗത്തെത്തിയിരുന്നു.

നടൻ മാധവ് സുരേഷിനെയും അശ്വന്ത് കോക്ക് വിഡിയോയിലൂടെ വിമർശിച്ചിരുന്നു. ഒരു ലക്ഷം രൂപ കേരളത്തിലെ മുഴുവൻ ജനങ്ങൾക്ക് നൽകിയാലും ആരും ഈ പടം പോയി കാണില്ലെന്നും അശ്വന്ത് വിഡിയോയിൽ പറഞ്ഞിരുന്നു.

എന്നാലിപ്പോൾ ഈ വിഡിയോയിൽ നടൻ ധ്യാൻ ശ്രീനിവാസനെക്കുറിച്ച് അശ്വന്ത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. "ഈ നിമിഷം ഞാനോർക്കുന്നത് എന്റെ ധ്യാനിനെയാ. മൈ ധ്യാൻ. എത്ര പടം ഞാൻ ആ ധ്യാനിനെ പറഞ്ഞെടാ. ഇന്നുവരെ ആ ‌മനുഷ്യൻ, എന്റെ ധ്യാൻ കുട്ടൻ എനിക്കെതിരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, എപ്പോഴും എനിക്ക് മെസേജ് അയക്കാറുണ്ട്.

Dhyan, Aswanth, Madhav
പിള്ളേരൊക്കെ ആ സൈഡിലേക്ക് മാറി നിന്നേ; ഓപ്പണിങ് ഡേയിൽ തന്നെ 50 കോടി കടന്ന് 'ദൃശ്യം 3'

എടാ ധ്യാനിനെപ്പോലെ ആകണമെങ്കിൽ നീ പത്ത് അല്ല നൂറ് ജന്മം ജനിച്ചാൽ പോലും നിനക്ക് പറ്റില്ല. കാരണം ധ്യാൻ, മഹാനായ ശ്രീനിവാസൻ സാറിന്റെ മകനാണ്... മനസിലായോ ?. അത് വലിയ വ്യത്യാസമുണ്ട് മോനേ". - അശ്വന്ത് കോക്ക് പറഞ്ഞു. അതേസമയം ​മാധവ് സുരേഷിന്റെ ചേട്ടൻ ​ഗോകുൽ സുരേഷിനെ അശ്വന്ത് പ്രശംസിക്കുകയും ചെയ്തു.

Dhyan, Aswanth, Madhav
'എന്നെ ജിഹാദി എന്ന് വിളിച്ചു, മതതീവ്രവാദിയാക്കി, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി'; ടിനി ടോമിനെതിരെ അൻ‍സിബ

അതോടൊപ്പം ഒരുകാലത്ത് താൻ സുരേഷ് ​ഗോപിയുടെ വലിയൊരു ഫാനായിരുന്നുവെന്നും അശ്വന്ത് പറഞ്ഞു. പൈസ വാങ്ങിച്ചതിന് തെളിവ് കാണിച്ചാൽ താൻ അന്ന് റിവ്യൂ ഇടൽ നിർത്തിയിട്ട് വിഡി സതീശൻ പണ്ട് പറഞ്ഞതു പോലെ വനവാസത്തിന് പോകുമെന്നും അശ്വന്ത് പറഞ്ഞു.

Summary

Cinema News: Aswanth Kok talks about Dhyan Sreenivasan. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Aswanth Kok, Madhav Suresh
Thevar
Anjali Nair
Dhyan Sreenivasan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com