ഞങ്ങള്‍ ലെസ്ബിയന്‍സ് ആണെന്ന് പറയുന്നവരോട്, എന്റെ ചാച്ചു കല്യാണം കഴിച്ചു; എനിക്കുമുണ്ടൊരു ജീവിതം: അശ്വതി

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് സൗമ്യയും ഗൗതവും വിവാഹിതരായത്.
Aswathy Nair, Soumya VS
Aswathy Nair, Soumya VS
Updated on
1 min read

ഇന്നലെയായിരുന്നു നടി സൗമ്യ വിഎസിന്റെ വിവാഹം. ടെലിവിഷനിലൂടെയാണ് സൗമ്യ ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സൗമ്യ. ബോഡി ബില്‍ഡിങില്‍ ഏറെ താല്‍പര്യമുള്ള സൗമ്യയുടെ റീലുകള്‍ വൈറലായി മാറാറുണ്ട്. ഫിറ്റ്‌നസ് ട്രെയ്‌നറായ ഗൗതം ആണ് സൗമ്യയുടെ വരന്‍. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Aswathy Nair, Soumya VS
'ഇത് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം, ഞങ്ങള്‍ വിട പറയുന്നു; 'അമ്മ'യില്‍ നിന്ന് രാജിവച്ച് പത്മപ്രിയയും രേവതിയും

സൗമ്യയെ അറിയുന്നവര്‍ക്കെല്ലാം നടി അശ്വതി നായരുമായുള്ള സൗഹൃദത്തിന്റെ ആഴവുമറിയാം. ഇരുവരും ഒരുമിച്ചുള്ള റീലുകളും മറ്റും വൈറലായി മാറാറുണ്ട്. സൗമ്യയുടെ കല്യാണത്തിന് പിന്നാലെ അശ്വതി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. താനും സൗമ്യയും ലെസ്ബിയന്‍സ് ആണെന്ന് പറയുന്നവരോട് നിര്‍ത്തിക്കോളൂവെന്നാണ് അശ്വതി പറയുന്നത്.

'കുറേപ്പേര്‍ ഞങ്ങളെ ലെസ്ബിയന്‍ ലെസ്ബിയന്‍ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ മൈന്റ് ചെയ്യാറില്ലായിരുന്നു. പറയുന്നവര്‍ പറഞ്ഞോട്ടെ. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് നിങ്ങള്‍ പറഞ്ഞോളൂ. നമുക്കാരുടേയും വായടപ്പിക്കാന്‍ പറ്റില്ല. എനിക്ക് ഇപ്പോള്‍ പറയാനുള്ളത്, ഇനിയും ലെസ്ബിയന്‍ എന്ന് പറയുന്നത് നിര്‍ത്തിക്കോ, സൗമ്യ.. എന്റെ ചോച്ചോ കല്യാണം കഴിച്ചിരിക്കുന്നു. എനിക്കും നല്ലൊരു ലൈഫുണ്ട്. ലെസ്ബിയന്‍ പരിപാടിയില്ല. ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സാണ്. എന്റെ ജീവിതകാലം മുഴുവന്‍ അവള്‍ എന്റെ ചക്കരയായി കൂടെയുണ്ടാകും. അവര്‍ രണ്ടു പേരും എന്റെ ബെസ്റ്റ് ഫ്രണ്ട്‌സാണ്. അവരെ എനിക്കൊരുപാട് ഇഷ്ടമാണ്. മുത്തുകളാണ്.' അശ്വതി പറയുന്നു.

സൗമ്യയുടെ വിവാഹത്തിന് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു അശ്വതിയുടെ പരാമര്‍ശം. അതേസമയം ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് സൗമ്യയും ഗൗതവും വിവാഹിതരായത്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിക്കപ്പെട്ടത്. കൂട്ടുകാരിയുടെ വിവാഹത്തിന് സഹോദരിയുടെ സ്ഥാനത്തു നിന്ന് എല്ലായിടത്തും ഓടിനടക്കുകയായിരുന്നു അശ്വതി.

Aswathy Nair, Soumya VS
ലക്ഷ്മി പ്രിയയ്ക്കും വനിത എസ്ഐയ്ക്കുമെതിരെയുള്ള അൻസിബയുടെ പരാതി; കഴമ്പില്ലെന്ന് പൊലീസ്
Aswathy Nair, Soumya VS
'പറഞ്ഞത് തെറ്റി, വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതല്ലേ'; 20-20 ക്ലൈമാക്‌സ് ഷൂട്ടിനിടെ പോയത് എങ്ങോട്ട്? ട്രോളുകള്‍ക്ക് ജയറാമിന്‍റെ മറുപടി
Aswathy Nair, Soumya VS
'രാമനാഥന് ഇതും വശമുണ്ടോ..'; കൊട്ടിക്കയറി റിമ കല്ലിങ്കല്‍; ചെണ്ടയില്‍ അരങ്ങേറ്റം കുറിച്ച് താരം, വിഡിയോ
Summary

Aswathy Nair about her best friend Soumya VS getting married.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com