പുതു പ്രതീക്ഷകളുമായി പുതുവർഷം എത്തിയിരിക്കുകയാണ്. പോയ വർഷത്തെക്കുറിച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. എന്തിനാ ടിക്കറ്റ് എടുത്തതെന്ന് തോന്നിപ്പിക്കുന്ന ചില സിനിമകൾ പോലെയായിരുന്നു 2022 ലെ സെക്കൻഡ് ഹാഫ് എന്നാണ് അശ്വതി കുറിക്കുന്നത്. ഫസ്റ്റ് ഹാഫ് വൻ പൊളിയായിരുന്നു. സെക്കന്റ് ഹാഫിൽ വലിയ പ്രശ്നങ്ങൾ ഇല്ലാത്ത ഒരു ദിവസം ഉണ്ടായാൽ ഞാനിപ്പോ എന്നെ തന്നെ നുള്ളി നോക്കാറുണ്ടെന്നുമാണ് താരം പറയുന്നത്. കഥ മാറിയതും ചില വെളിപാടുകൾ ഉണ്ടായതും അവിടുന്നാണെന്നുമാണ് അശ്വതി പറയുന്നു.
അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്
ഉള്ളത് പറഞ്ഞാ ഫസ്റ്റ് ഹാഫ് വൻ പൊളിയാരുന്നു... സെക്കന്റ് ഹാഫായപ്പോൾ എന്തിനാ ടിക്കറ്റ് എടുത്തതെന്ന് തോന്നിപ്പിക്കുന്ന ചില സിനിമകൾ പോലെയായി പോയി 2022
പിള്ളേരേം കൊണ്ട് ആശുപത്രിയിൽ കയറി ഇറങ്ങി ഇപ്പൊ ഒരു ദിവസം കണ്ടില്ലേൽ അവര് ഇങ്ങോട്ട് വിളിച്ച് ചോദിക്കണ അവസ്ഥയായി വീട്ടുകാര്യവും ജോലിയും കൂടി കുഴഞ്ഞ് മറിയുമ്പോൾ ‘ബാലൻസ് ഈസ് എ മിത്ത് ബേബി’ എന്ന് എന്നോട് തന്നെ പറഞ്ഞ് വലിഞ്ഞോടിയ അഞ്ചാറു മാസങ്ങൾ.
വലിയ പ്രശ്നങ്ങൾ ഇല്ലാത്ത ഒരു ദിവസം എങ്ങാനും ഉണ്ടായാൽ ഞാനിപ്പോ എന്നെ തന്നെ നുള്ളി നോക്കാറുണ്ട് 
പിന്നെ ജോലി ഇതായത് കൊണ്ട് മാത്രം മേക്കപ്പ് ഒക്കെ ഇട്ട് നാലു ഫോട്ടോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ ഇടാൻ പറ്റുന്നുണ്ട്. ഇവിടെല്ലാം പൊളിയാണെന്ന് നാട്ടുകാരെങ്കിലും ചുമ്മാ ഓർത്ത് അസൂയപ്പെടട്ടെ 
ഇങ്ങനൊക്കെയാണേലും ഈ സെക്കൻഡ് ഹാഫിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു. കഥ മാറിയതും ചില വെളിപാടുകൾ ഉണ്ടായതും അവിടുന്നാണ്. ജീവിതത്തിന്റെ ലക്ഷ്യം വെളിപ്പെട്ട് തുടങ്ങുന്ന ചില നിമിഷങ്ങൾ ഉണ്ടല്ലോ... അങ്ങനെ ചില മൊമെന്റ്‌സ്, ഉള്ളിലേക്കു തുറന്ന കണ്ണാടി പോലെ ചില മനുഷ്യർ, പ്രപഞ്ചം നമ്മളോട് സംവദിക്കുന്ന ചില മനോഹരമായ അനുഭവങ്ങൾ, വ്യക്തത വന്ന കാഴ്ചപ്പാടുകൾ, ഉറപ്പിച്ച ലക്ഷ്യങ്ങൾ....ഫിൽറ്ററുകൾ ഇല്ലാത്ത ജീവിതത്തിൽ സന്തോഷത്തിന്റെ നൂറായിരം മൈക്രോ മൊമെന്റ്‌സ്... വന്നവർക്കും നിന്നവർക്കും ഇറങ്ങി പോയവർക്കും നന്ദി...(ആശംസാ വീഡിയോ അയച്ച് കൊടുക്കാത്തതിന് പിണങ്ങി പോയ കൂട്ടുകാർക്ക് ഉൾപ്പെടെ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
