മൂന്നാം ജയം ലക്ഷ്യമിട്ട് കേരളം; എതിരാളി ആന്ധ്ര

കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ വൈകീട്ട് 3.30 നാണ് മത്സരം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ഇന്ന് ആന്ധ്രാപ്രദേശിനെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ വൈകീട്ട് 3.30 നാണ് മത്സരം. 

ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച കേരളം, തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. രണ്ടു ജയത്തോടെ ആറു പോയന്റാണ് കേരളത്തിനുള്ളത്. രണ്ടു മത്സരങ്ങളില്‍ നിന്നായി 11 ഗോളുകള്‍ കേരളം നേടി. 

ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ തന്നെയാകും ഇന്നും ഇറക്കുക എന്നാണ് സൂചന. ടൂര്‍ണമെന്റില്‍ ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തില്‍ മിസോറം ബിഹാറിനെ നേരിടും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com