'ധുരന്ധറിലെ പാട്ട് ചിത്രീകരിച്ചത് ആര്‍ത്തവദിനങ്ങളില്‍; ഡാന്‍സ് ചെയ്ത് അസ്ഥികള്‍ വരെ വേദനിച്ചു': അയേഷ ഖാന്‍
പോയ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ധുരന്ധര്‍. പിന്നാലെ ഒടിടിയിലെത്തിയപ്പോഴും ചിത്രം ചര്‍ച്ചയായി മാറി. രണ്‍വീര്‍ സിങ് നായകനായ ചിത്രം ബോക്‌സ് ഓഫീസിലെ പല റെക്കോര്‍ഡുകളും തകര്‍ത്താണ് ഒടിടിയിലെത്തിയത്. ചിത്രത്തിന്റെ മേക്കിങും താരങ്ങളുടെ പ്രകടനവും സംഗീതവുമെല്ലാം കയ്യടി നേടിയിരുന്നു.
ധുരന്ധറിലെ ശരാരത്ത് എന്ന പാട്ടും അയേഷ ഖാന്റേയും ക്രിസ്റ്റല്‍ ഡിസൂസയുടേയും നൃത്തവും വലിയ ഹിറ്റായി മാറിയിരുന്നു. പാട്ട് രംഗം ചിത്രീകരിച്ചത് തന്റെ ആര്‍ത്തവനാളുകളിലായിരുന്നുവെന്നാണ് അയേഷ് ഖാന്‍ വെളിപ്പെടുത്തുന്നത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അയേഷ ഖാന്‍ മനസ് തുറന്നത്. താരത്തിന്റെ തുറന്ന് പറച്ചലിന് പിന്നാലെ കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
''രണ്ട് ദിവസത്തെ ഷൂട്ടുണ്ടായിരുന്നു. അതികഠിനമായിരുന്നു. എന്റെ ആര്‍ത്തവനാളുകളിലായിരുന്നു ഷൂട്ട്. ആ ദിവസങ്ങളില്‍ നമ്മളൊരിക്കലും മികച്ച അവസ്ഥയിലായിരിക്കില്ല. വീര്‍ത്തിരിക്കുന്നത് കാരണം ഞാന്‍ മികച്ച അവസ്ഥയിലായിരുന്നില്ല. അങ്ങനെയായിരുന്നുവെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. രണ്ട് ദിവസം നല്ല തിരക്കായിരുന്നു. സമയം കുറവായിരുന്നു. നല്ല ക്ഷീണിതരായിരുന്നു. ഡാന്‍സ് ചെയ്ത് എല്ലുകള്‍ പോലും വേദനിക്കാന്‍ തുടങ്ങി. ആര്‍ത്തവനാളുകള്‍ ആയതിനാല്‍ എന്റെ വികാരങ്ങളും നിയന്ത്രണത്തിലായിരുന്നില്ല. ഒടുവില്‍ ഞാന്‍ പൊട്ടിക്കരഞ്ഞു, ആനന്ദാശ്രൂവായിരുന്നു അത്'' എന്നാണ് താരം പറയുന്നത്.
സെറ്റില്‍ എന്താണ് സംഭവിക്കുന്നതെന്നും ആരൊക്കെ ഉണ്ടായിരുന്നുവെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. എനിക്കും ക്രിസ്റ്റലിനും എവിടേയും നോക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ വിവാഹ രംഗങ്ങളും ഷൂട്ട് ചെയ്യേണ്ടിയിരുന്നുവെന്നാണ് അയേഷ ഖാന്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വൈറലായതോടെ സോഷ്യല്‍ മീഡിയ അഭിനന്ദനങ്ങളുമായെത്തുകയാണ്.
വേദനയിലും ഇത്ര എനര്‍ജിയോടെ ഡാന്‍സ് ചെയ്തതിന് അയേഷയെ അഭിനന്ദിക്കുകയാണ് ആരാധകര്‍. താരത്തിന്റെ ഡെഡിക്ഷേന് സല്യൂട്ട് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ശാശ്വത് സച്ച്‌ദേവാണ് ശരാരത്ത് പാട്ടൊരുക്കിയത്. മധുബന്ധി ബാഗ്ചിയും ജാസ്മിന്‍ സന്‍ഡ്‌ലാസും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.
Ayesha Khan says she was in her periods during Dhurandhar shoot. Says she cried after.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

