'ഗോട്ട്' കാരണം ഡിപ്രഷനിലായിട്ടില്ല, കുറേക്കൂടി ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചു, പക്ഷെ പരാതിയില്ല: മീനാക്ഷി ചൗധരി

ഇത്ര ചെറുതായിരിക്കും എന്റെ വേഷമെന്ന് അറിയില്ലായിരുന്നു.
Meenaakshi Chaudhary
Meenaakshi Chaudhary
Updated on
1 min read

വിജയ് നായകനായ ഗോട്ട് തനിക്ക് ഡിപ്രഷന്‍ ആയിരുന്നുവെന്ന് പറഞ്ഞിട്ടില്ലെന്ന് നടി മീനാക്ഷി ചൗധരി. ചിത്രത്തിലെ കഥാപാത്രം ചെറുതായിപ്പോയതിനാല്‍ റിലീസിന് ശേഷം താന്‍ ഡിപ്രഷനിലായി എന്ന് മീനാക്ഷി പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതൊന്നും സത്യമല്ലെന്നാണ് മീനാക്ഷി പറയുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മീനാക്ഷി മനസ് തുറന്നത്.

Meenaakshi Chaudhary
'കറുത്ത്, മെലിഞ്ഞ നീ സുന്ദരിയല്ല, ആര് കല്യാണം കഴിക്കാനാ?'; മിസ് ഇന്ത്യയില്‍ പങ്കെടുത്തത് സുന്ദരിയെന്ന് തെളിയിക്കാനെന്ന് മീനാക്ഷി ചൗധരി

''ആ സിനിമയോട് ഞാന്‍ യെസ് പറയാന്‍ കാരണം, ഞാന്‍ പണ്ടുമുതലേ വിജയ് സാറിന്റെ ഫാന്‍ ആണ്. അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിക്കുമ്പോള്‍ യെസ് പറയും. അദ്ദേഹത്തിന്റെ അവസാന സിനിമകളിലൊന്നാണെന്ന് അറിയുന്നതോടെ രണ്ടാമത് ചിന്തിക്കില്ല. അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടുന്നതിന്റേയും അഭിനയിക്കുന്നതിന്റേയും ഡാന്‍സ് ചെയ്യുന്നതിന്റേയും വേദി പങ്കിടുന്നതിന്റേയുമൊക്കെ ഓര്‍മകള്‍ എനിക്ക് വേണമായിരുന്നു.'' താരം പറയുന്നു.

Meenaakshi Chaudhary
എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം പിരിഞ്ഞു; മുന്‍ ഭാര്യയുമായി വീണ്ടും പ്രണയത്തില്‍; ഒരുമിപ്പിച്ചത് എന്തെന്ന് ഗുല്‍ഷന്‍ ദേവയ്യ

''അദ്ദേഹത്തോട് സംസാരിക്കാനും അറിയാനുമുള്ള അവസരം കൂടിയായിരുന്നു. ആ അനുഭവങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ യെസ് പറഞ്ഞത്. എല്ലാ ദിവസവും കിട്ടുന്ന ഒന്നല്ല ആ അവസരം. അതിനാല്‍ കുറച്ച് സമയമേ ഉണ്ടായിരുന്നുവെങ്കിലും, കുറേക്കൂടി ഉണ്ടായിരുന്നുവെങ്കില്‍ എന്ന ആഗ്രഹിച്ചിരുന്നു, കുറേക്കൂടി നല്ലൊരു ആര്‍ക്കുണ്ടായിരുന്നുവെങ്കില്‍ എന്നും. എങ്കിലും എനിക്ക് പരാതികളില്ല. ഞാന്‍ പ്രതീക്ഷിച്ചത് എന്താണോ അത് എനിക്ക് ലഭിച്ചിട്ടുണ്ട്.''

''എല്ലാവരും പറയുന്നത് കേട്ടു ഞാന്‍ ഡിപ്രഷനിലായെന്ന്. അത് സത്യമല്ല. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഒരിക്കലുമില്ല. വളരെ നല്ല അനുഭവങ്ങളാണ് ആ സിനിമയിലൂടെ ലഭിച്ചത്. അദ്ദേഹത്തിന്റെ ആരാധിക എന്ന നിലയിലും, എല്ലാവര്‍ക്കും ലഭിക്കുന്നൊരു അനുഭവമല്ല അത്. ഞാന്‍ ആ സിനിമയുടെ ഭാഗമാകുമ്പോള്‍ കഥ കൂടുതല്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇത്ര ചെറുതായിരിക്കും എന്റെ വേഷമെന്ന് അറിയില്ലായിരുന്നു. പക്ഷെ സിനിമയുടെ കഥ എങ്ങനെയാകും പോവുകയെന്ന് അറിയാമായിരുന്നു. ഞാന്‍ എല്ലാത്തിനും മാനസികമായി തയ്യാറായിരുന്നു'' എന്നും മീനാക്ഷി പറയുന്നു.

''പക്ഷെ ഞാന്‍ ഒരിക്കലും വിഷാദത്തിലേക്ക് പോയിട്ടില്ല. അഭിനേതാവായിരിക്കുമ്പോള്‍ പലതും പറയുകയും പല വാഗ്ദാനങ്ങളും പാലിക്കപ്പെടാതെ പോവുകയും ചെയ്യും. ഇവിടെ അത്തരം വാഗ്ദാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ എനിക്ക് പ്രതീക്ഷകളുമുണ്ടായിരുന്നില്ല. അതിനാല്‍ എനിക്ക് ഇതൊരു വിന്നിങ് സാഹചര്യമാണ്. ഡിപ്രഷനല്ല, ഏറ്റവും മികച്ച ഓര്‍മകളാണുള്ളത്. ഞാന്‍ വിശദീകരണം നല്‍കിയെങ്കിലും ആ വാര്‍ത്ത കാട്ടുതീ പോലെ പ്രചരിച്ചു. ക്ലിക് ബൈറ്റ് ആക്കി'' എന്നും മീനാക്ഷി പറയുന്നു.

Summary

Meenaakshi Chaudhary denies getting into depression after GOAT. says she had the best time filming it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com