'കറുത്ത്, മെലിഞ്ഞ നീ സുന്ദരിയല്ല, ആര് കല്യാണം കഴിക്കാനാ?'; മിസ് ഇന്ത്യയില്‍ പങ്കെടുത്തത് സുന്ദരിയെന്ന് തെളിയിക്കാനെന്ന് മീനാക്ഷി ചൗധരി

നീ പോകുന്നത് വൃത്തികെട്ട ബിസിനസിലേക്കാണെന്ന് പറഞ്ഞു.
Meenaakshi Chaudhary
Meenaakshi Chaudhary
Updated on
1 min read

നിറത്തിന്റെ പേരില്‍ കുട്ടിക്കാലത്തും കൗമാരകാലത്തും അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി മീനാക്ഷി ചൗധരി. മെലിഞ്ഞിരിക്കുന്നതിന്റെ പേരിലും കളിയാക്കലുകള്‍ നേരിട്ടുണ്ടെന്നാണ് താരം പറയുന്നത്. മിസ് ഇന്ത്യയില്‍ പങ്കെടുത്തതു തന്നെ താന്‍ സുന്ദരിയാണെന്ന് തെളിയിക്കാനായിരുന്നുവെന്നും താരം പറയുന്നു. മിസ് ഇന്ത്യയില്‍ റണ്ണറപ്പായിരുന്നു താരം.

Meenaakshi Chaudhary
എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം പിരിഞ്ഞു; മുന്‍ ഭാര്യയുമായി വീണ്ടും പ്രണയത്തില്‍; ഒരുമിപ്പിച്ചത് എന്തെന്ന് ഗുല്‍ഷന്‍ ദേവയ്യ

ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മീനാക്ഷി മനസ് തുറന്നത്. താന്‍ എന്തുകൊണ്ടാണ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തതെന്നും അതിലൂടെ ഗ്രാമത്തിലുള്ളവരുടെ ചിന്തയില്‍ വന്ന മാറ്റത്തെക്കുറിച്ചും മീനാക്ഷി സംസാരിക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:

Meenaakshi Chaudhary
'ഇതെന്ത് വേഷം, കുളിച്ചോണ്ടിരിക്കുമ്പോ ഇറങ്ങി ഓടിയതോ?'; ഐശ്വര്യ ലക്ഷ്മിക്ക് സദാചാര ആക്രമണം

ഞാന്‍ ജനിച്ചതും വളര്‍ന്നതും ഹരിയാനയിലെ ഒരു ഗ്രാമത്തിലാണ്. യദാസ്ഥിതിക ചിന്താഗതിക്കാരാണ് അവിടുത്തുകാര്‍. ഇരുണ്ട നിറമാണ് എനിക്ക്. അതുകാരണം, അവള്‍ വെളുത്തിട്ടല്ല അതിനാല്‍ സൗന്ദര്യം നോക്കുന്നവരാരും വിവാഹം കഴിക്കില്ല. അതുകൊണ്ട് അവള്‍ ബുദ്ധിമതിയായിരിക്കണം. അങ്ങനെയെങ്കില്‍ അവള്‍ക്ക് നല്ല ജോലി കിട്ടും. അതിലൂടെ നല്ല വിവാഹ ആലോചനകള്‍ വരുമെന്നാണ് പറഞ്ഞിരുന്നത്. അതെല്ലാം കണ്ടും കേട്ടുമാണ് വളര്‍ന്നത്.

എന്നെ സംബന്ധിച്ച്, ഇരുണ്ടതാണെങ്കിലും എനിക്ക് ബുദ്ധിമതിയാകാന്‍ സാധിക്കുമെന്നായിരുന്നു. അതിനാല്‍ ഡോക്ടറാകണമെന്ന് ആഗ്രഹിച്ചു. എനിക്ക് ബയോളജി ഇഷ്ടമായിരുന്നു. ഞാന്‍ സുന്ദരിയാണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കണമായിരുന്നു. നിനക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാം എന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്. പക്ഷെ ചുറ്റുമുള്ള മുതിര്‍ന്നവര്‍ ഓരോന്ന് പറയുമ്പോള്‍ അത് മനസിനെ ബാധിക്കും. പ്രത്യേകിച്ചും പെണ്‍കുട്ടിയാകുമ്പോള്‍.

നിന്റേത് ഇരുണ്ട നിറമാണെന്നും നീ വല്ലാതെ മെലിഞ്ഞിട്ടാണെന്നും നിന്നെ കാണാന്‍ ഭംഗിയില്ലെന്നും പറയുമ്പോള്‍ മനസ് വേദനിക്കും. ഞാനും ഒരു ഘട്ടത്തില്‍ അത് വിശ്വസിച്ചിരുന്നു. കൗമാപ്രായത്തില്‍ വേറെന്ത് ചെയ്യാനാണ്. മിസ് ഇന്ത്യയില്‍ പങ്കെടുത്തത് സുന്ദരിയാണെന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താന്‍ ആയിരുന്നു. അത് ഞാന്‍ എനിക്ക് വേണ്ടി തന്നെ ചെയ്തതായിരുന്നു. വീട്ടുകാര്‍ എനിക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. വിന്നറായ ശേഷം ഞാന്‍ ഗ്രാമത്തില്‍ പോയാണ് ആഘോഷിച്ചത്.

പഴഞ്ചന്‍ ചിന്താഗതിക്കാരായ ആളുകള്‍ ജീവിക്കുന്ന ഗ്രാമമാണ്. അതിനാല്‍ ആദ്യം എല്ലാവരും വിമര്‍ശിച്ചു. അവള്‍ പോകുന്നത് വൃത്തികെട്ട ബിസിനസിലേക്കാണെന്നാണ് പറഞ്ഞത്. ബിക്കിനി ധരിക്കുന്നതൊന്നും അംഗീകരിച്ചിരുന്നില്ല. എല്ലാവരും എതിരായിരുന്നു. പക്ഷെ ഞാന്‍ കാരണം ഒരുപാട് മാറ്റങ്ങളുണ്ടായതായി ഇപ്പോള്‍ മനസിലാക്കുന്നു. അവര്‍ ഇന്ന് എന്നെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. ഞാന്‍ ചെല്ലുമ്പോഴൊക്കെ സന്തോഷത്തോടെയാണ് സ്വീകരിക്കാറുള്ളത്.

Summary

Meenaakshi Chaudhary reveals being shamed for her dusky skin. she took part in the miss india to prove that she is beautiful.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com