കോശി കുര്യനല്ല, തെലുങ്കിൽ ഡാനിയൽ ശേഖർ; ഭീംല നായകിൽ റാണ ദ​ഗുബാട്ടി

മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെയാണ് തെലുങ്കിൽ റാണ അവതരിപ്പിക്കുന്നത്
റാണ ദ​ഗ്​ഗുബട്ടി, അയ്യപ്പനും കോശിയും/ഫേയ്‌സ്ബുക്ക്‌
റാണ ദ​ഗ്​ഗുബട്ടി, അയ്യപ്പനും കോശിയും/ഫേയ്‌സ്ബുക്ക്‌
Updated on: 
1 min read

മലയാളത്തിൽ വലിയ വിജയമായി മാറിയ ചിത്രമാണ് അയ്യപ്പനും കോശിയും. ഹിന്ദിയിലും തമിഴിലും തെലുങ്കിലും അടക്കം വിവിധ ഭാഷകളിലേക്ക് ചിത്രം റീമേക്കിന് ഒരുങ്ങുകയാണ്. ഭീംല നായക് എന്നു പേരിട്ടിരിക്കുന്ന തെലുങ്ക് റീമേക്കിൽ പവൻ കല്യാണും റാണ ദ​ഗുബാട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ റാണ ​ദ​ഗുബാട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. 

മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെയാണ് തെലുങ്കിൽ റാണ അവതരിപ്പിക്കുന്നത്. ഡാനിയൽ ശേഖർ എന്നാണ് തെലുങ്കിൽ കഥാപാത്രത്തിന്റെ പേര്. പുതിയ പോസ്റ്ററിന് ഒപ്പമായിരുന്നു പ്രഖ്യാപനം. റാണയുടെ ചിത്രത്തിലെ ലുക്ക് സെപ്റ്റംബർ 20ന് പുറത്ത് വിടും.‌

ഭീംല നായക് എന്ന പേരിൽ തെലുങ്കിൽ ഒരുങ്ങുന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് പവൻ കല്യാണാണ്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെയാണ് പവൻ കല്യാൺ തെലുങ്കിൽ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിൻറെ ടൈറ്റിൽ സോങ്ങും പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയും വലിയ ശ്രദ്ധ നേടിയിരുന്നു. സാഗർ കെ ചന്ദ്രയാണ് സംവിധാനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER