'സ്ത്രീ കാര്‍ഡ് ഇറക്കി, 67 ലക്ഷം രൂപയുടെ കണക്കില്ല'; ശ്വേതയ്‌ക്കെതിരെ ബാബുരാജ്

അന്‍സിബയുടെ പരാതി കേട്ടില്ല. അമ്മയുമായി ബന്ധമില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.
Baburaj
Baburajഇൻസ്റ്റ​ഗ്രാം
Updated on
1 min read

അമ്മ ഭരണസമിതി രാജി വച്ചതിന് പിന്നാലെ ശ്വേതയ്‌ക്കെതിരെ ആഞ്ഞടിച്ച് ബാബുരാജ്. സ്ത്രീ കാര്‍ഡ് ഇറക്കി കളിച്ചു. സ്ത്രീകള്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിട്ടത്. അന്‍സിബയുടെ പരാതി കേട്ടില്ല. അമ്മയുമായി ബന്ധമില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. അന്‍സിബയോട് കാണിച്ചത് അനീതിയാണെന്നും ബാബുരാജ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

സാമ്പത്തികമായി യാതൊരു കൃത്യതയുമില്ലാതെയാണ് കണക്കുകള്‍ തയ്യാറാക്കിയത്. കുടുംബസംഗമത്തിന്റെ കണക്ക് ഇല്ല. 67 ലക്ഷം രൂപയുടെ കണക്ക് തെറ്റിയാണ് ചേര്‍ത്തതെന്നും ബാബുരാജ്. തര്‍ക്കങ്ങള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കാന്‍ സാധിക്കുമായിരുന്നുവെങ്കിലും അതിന് തയ്യാറായില്ലെന്നും ബാബുരാജ് പറഞ്ഞു.

ഇന്ന് അവതരിപ്പിച്ച റിപ്പോര്‍ട്ടിലെ കണക്കുകള്‍ ശരിയല്ല. ഇത്രയും നാല്‍ ലേഡീസ് കാര്‍ഡ് ഇറക്കി കളിക്കുകയായിരുന്നു.അത് ഇവിടെ തന്നെ പൊളിച്ചടുക്കിയിട്ടുണ്ട്. അന്‍സിബ പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞു. സ്ത്രീകള്‍ക്ക് തന്നെ ഉപദ്രവം ചെയ്ത കമ്മിറ്റിയാണ് രാജിവച്ച് പോയതെന്നും ബാബുരാജ് പറഞ്ഞു.

കണക്കുകളുടെ ഉത്തരവാദിത്തം ഏല്‍ക്കില്ലെന്ന് ട്രഷററും സിഎമാരും വക്കീലന്മാരും പറഞ്ഞു. കൂടുതല്‍ ദിവസം ചോദിക്കുമ്പോള്‍ എങ്ങനെ മുന്നോട്ട് പോകാനാകും? എന്നും ബാബുരാജ് ചോദിക്കുന്നു. താന്‍ അഡ്‌ഹോക് കമ്മിറ്റിയുടെ ഭാഗം മാത്രമായിരുന്നു. അതിന്റെ കണക്കുകള്‍ കൃത്യമായി കൊടുത്തിട്ടുണ്ട്. പക്ഷെ അത് നോക്കിയിരുന്ന അപ്പുവിന് ശമ്പളം കൊടുത്തിട്ടില്ല.അതിനാല്‍ അവന്‍ വന്ന് കണക്ക് പറഞ്ഞിട്ടില്ലെന്നും ബാബുരാജ്.

കുറ്റാരോപിതര്‍ സംഘടന പിടിച്ചുവെന്നത് ശ്വേതയുടെ ആരോപണം മാത്രമാണ്. ശ്വേതയ്ക്ക് എന്തും പറയാം. അതിനുള്ള മറുപടി അന്‍സിബ പറഞ്ഞതാണ്. ഒരാള്‍ക്കും മിണ്ടാനില്ല. ആ കുട്ടിയുടെ പരാതി കേട്ടില്ല. അമ്മയുമായി ബന്ധമില്ലെന്ന് പറയുന്ന പ്രസിഡന്റില്‍ നിന്നും സ്ത്രീകള്‍ക്ക് എങ്ങനെയാണ് നീതി കിട്ടുന്നത്. ഇവിടെ വേണ്ടത് സ്ത്രീ കാര്‍ഡ് അല്ല. ഇവര്‍ കാണിക്കുന്നത് കപടമാണെന്നും ബാബുരാജ് പറഞ്ഞു.

ഭരണ സമിതിയുടെ രാജി വച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വരെ അമ്മയെ നയിക്കാന്‍ അഡ്‌ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. എംഎല്‍എ കൂടിയായ രമേശ് പിഷാരടിയാണ് അഡ്‌ഹോക് കമ്മിറ്റിയെ നയിക്കുക. മുന്‍ മന്ത്രി ഗണേശ് കുമാറും കമ്മിറ്റിയിലുണ്ടാകും. നാല് മാസത്തേക്കാണ് അഡ്‌ഹോക് കമ്മിറ്റിയെ നിയമിച്ചിരിക്കുന്നത്. പിന്നീട് തെരഞ്ഞെടുപ്പ് നടത്തും.

Baburaj
'പാവയായി തുടരാന്‍ ഇല്ല, ഇനി ഞാൻ അമ്മ അംഗമല്ല, പറയാനുള്ളതെല്ലാം തുറന്നു പറയും’; പൊട്ടിത്തെറിച്ച് ശ്വേത
Baburaj
'എനിക്ക് നീതി കിട്ടിയില്ല, എന്റെ പരാതി കേള്‍ക്കാന്‍ പോലും തയ്യാറായില്ല'; ജനറല്‍ ബോഡിയില്‍ ആഞ്ഞടിച്ച് അന്‍സിബ
Baburaj
'അമ്മ' ഭരണസമിതി രാജിവച്ചു, പകരം അഡ്ഹോക്ക് കമ്മിറ്റി
Summary

Baburaj comes against Shwetha Menon, as she resigns from AMMA.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com