ആദിപുരുഷ് മോശമെന്ന് പറഞ്ഞു; യുവാവിനെ വളഞ്ഞിട്ട് തല്ലി ആരാധകർ, വിഡിയോ

സിനിമയെക്കുറിച്ച് മോശം റിവ്യൂ  പറഞ്ഞതിന് യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചിരിക്കുകയാണ് പ്രഭാസ് ആരാധകർ
മോശം റിവ്യൂ നൽകിയ പ്രേക്ഷകനെ കയ്യേറ്റം ചെയ്യുന്ന ആരാധകർ/ വിഡിയോ സ്ക്രീൻഷോട്ട്
മോശം റിവ്യൂ നൽകിയ പ്രേക്ഷകനെ കയ്യേറ്റം ചെയ്യുന്ന ആരാധകർ/ വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

ഏറെ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ ചിത്രമാണ് പ്രഭാസിന്റെ ആദിപുരുഷ്. രാമായത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിന് വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. എന്നാൽ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. അതിനിടെ സിനിമയെക്കുറിച്ച് മോശം റിവ്യൂ  പറഞ്ഞതിന് യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചിരിക്കുകയാണ് പ്രഭാസ് ആരാധകർ. 

കർണാടകയിലെ തിയറ്ററിന് മുന്നിൽ വച്ചാണ് സംഭവമുണ്ടായത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകൻ മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ അഭിപ്രായം പറയുന്നതിനിടെ അത് കേട്ടു നിന്നിരുന്ന ഒരുകൂട്ടം ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പ്രഭാസ് ആരാധകർ ഇയാളുമായി തർക്കിക്കുന്നതും വിഡിയോയിൽ കാണാം. അവിടെ നിന്നിരുന്നവരാണ് അക്രമികളെ പിടിച്ചുമാറ്റിയത്. 

ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാമന്റെ വേഷത്തിലാണ് പ്രഭാസ് പ്രത്യക്ഷപ്പെടുന്നത്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. ചിത്രത്തിന്റെ ടീസർ ഇറങ്ങിയപ്പോൾ വിഎഫ്എക്സ് വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. റിലീസിന് പിന്നാലെയും പ്രധാനമായും വിമർശിക്കപ്പെടുന്നത് വിഎഫ്എക്സാണ്. പ്രഭാസിന്റെ പ്രകടനത്തെ പ്രശംസിക്കുന്നവരും നിരവധിയാണ്. 

ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനാണ് എത്തുന്നത്. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു. ‘താനാജി’ക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം 7000ൽ അധികം തിയറ്ററുകളിലായാണ് എത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com