'സ്ത്രീകൾ അമ്മായിയമ്മയെ സ്വന്തം അമ്മയെപ്പോലെ കാണില്ല, പുരുഷൻമാർ അങ്ങനെയല്ല'; വീണ്ടും ചർച്ചയായി ബൈജുവിന്റെ വാക്കുകൾ

ഇതിന്റെ എല്ലാം അടിസ്ഥാനം ചൊറിച്ചിൽ ആണ്.
Baiju Santhosh
Baiju Santhoshവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

പണ്ട് മുതലേ കേട്ടു പരിചയമുള്ളതും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടുശീലിച്ചതുമായ ഒന്നാണ് അമ്മായിയമ്മ- മരുമക്കൾ പോര്. ചുരുക്കം ചില കുടുംബങ്ങളിൽ മാത്രം പ്രകടമാകുന്ന ഇത്തരം പോരുകൾ ധാരാളം പൊടിപ്പും തൊങ്ങലും ചേർത്താണ് പുറം ലോകത്തേക്ക് എത്തുക. സമൂഹം പുരോ​ഗതിയിലേക്ക് എത്തിയിട്ടും ഇന്നും അമ്മായിയമ്മ- മരുമക്കൾ പോരിനെക്കുറിച്ച് നമ്മൾ കേൾക്കാറുണ്ട്.

അടുത്തിടെ മലപ്പുറത്ത് ചായയെ ചൊല്ലിയുള്ള തർക്കത്തിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തിയതും കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. അമ്മായിയമ്മ- മരുമകൾ പോരിനെക്കുറിച്ച് നടൻ ബൈജു സന്തോഷ് മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയമാകുന്നത്.

മരുമകളെ അമ്മായിയമ്മ സ്വന്തം മകളെ പോലെ കാണുകയും തിരിച്ച്, വരുന്ന പെണ്ണ് അവരെ അമ്മയെ പോലെ കാണുകയും ചെയ്താൽ പ്രശ്നം തീർന്നുവെന്ന് ബൈജു പറയുന്നു. അതോടൊപ്പം ഇതിന്റെ എല്ലാം അടിസ്ഥാനം ചൊറിച്ചിൽ ആണെന്നും ബൈജു കൂട്ടിച്ചേർത്തു. "നമ്മുടെ ആണുങ്ങളുടെ ഒരു പ്രത്യേകത അറിയാമോ. നമ്മളെപ്പോഴും ഭാര്യയുടെ അമ്മയെ അമ്മയായി തന്നെ കാണും.

പക്ഷേ ഈ ഭാര്യമാർ തിരിച്ചു കാണത്തില്ല. അതെന്താ അങ്ങനെ".- എന്നാണ് ബൈജു ചോദിച്ചത്. ഇതിന് പിന്നാലെ 'അമ്മായിയമ്മ മരുമക്കളെ മക്കളായി കാണുന്നില്ലല്ലോ' എന്ന് നടി അശ്വതി പറഞ്ഞു. 'അങ്ങനെ കാണുന്നവരും കാണാത്തവരുമുണ്ടെന്നായിരുന്നു' ബൈജുവിന്റെ മറുപടി. "ഒരു വീട്ടിൽ ഒരു പ്രശ്നവും ഇല്ലാതിരിക്കണമെങ്കിൽ, ഒന്ന് വരുന്ന മരുമകളെ അമ്മായിയമ്മ സ്വന്തം മകളെ പോലെ കാണുക.

തിരിച്ച് ഈ വരുന്ന പെണ്ണ് അമ്മയെ പോലെ കണ്ടാൽ പ്രശ്നം തീർന്നു. ഒരിക്കലും അവരങ്ങനെ കാണാൻ ശ്രമിക്കില്ല എന്നതാണ് കാര്യമെന്നും ബൈജു കൂട്ടിച്ചേർത്തു. വേറൊരു കാര്യം എന്താണെന്നു വച്ചാൽ കുഴപ്പം പിടിച്ച അമ്മായിയമ്മമാരും ഉണ്ട്. കുഴപ്പം പിടിച്ച മരുമക്കളുമുണ്ട്.

Baiju Santhosh
'എനിക്കറിയാത്ത എന്റെ മറ്റൊരു മുഖം കാണിച്ചു തന്നു, ഏറ്റവും മോശം ഘട്ടത്തിൽ താങ്ങായി'; സായ് പല്ലവിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി അനുപമ

എല്ലാമുണ്ട്, പറയുമ്പോൾ എല്ലാം പറയണമല്ലോ. ഇതൊരിക്കലും കോംപ്രമൈസ് ആകുന്ന കാര്യമല്ല. അതുകൊണ്ട് നമ്മൾ അതേക്കുറിച്ച് ചർച്ച ചെയ്തിട്ട് കാര്യമില്ല. അമ്മായിയമ്മ വഴക്ക് പറയുമ്പോൾ, ആ എന്റെ അമ്മയല്ലേ വഴക്കു പറഞ്ഞത് എന്നൊരു സെൻസിൽ എടുത്താൽ പ്രശ്നം തീർന്നു.

Baiju Santhosh
സൂര്യയ്ക്ക് പിന്നാലെ ഇനി ആര്യയെയും സൈഡാക്കുമോ ?; 'അനന്തൻ കാടി'ലെ ഇന്ദ്രൻസിന്റെ കാരക്ടർ ലുക്ക് പുറത്ത്

ഇതിന്റെ എല്ലാം അടിസ്ഥാനം ചൊറിച്ചിൽ ആണ്. പൂച്ചയ്ക്ക് പട്ടിയെ കണ്ടൂടാ. പട്ടിക്ക് പൂച്ചയെ കണ്ടൂടാ. പട്ടിക്ക് കുരങ്ങനെ കണ്ടൂടാ. കുരങ്ങന് കരടിയെ കണ്ടൂടാ എന്ന് പറയുന്നതു പോലെയെ ഉള്ളൂ".- കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ബൈജു സന്തോഷ് പറഞ്ഞു.

Summary

Baiju Santhosh talks about fight between mother-in-law and daughter-in-law.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com