കരൾ രോഗത്തെ തുടർന്ന് നീണ്ട നാളായി ചികിത്സയിലായിരുന്നു നടൻ ബാല. കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു പിന്നാലെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് താരത്തിന്റെ പുതിയ വിഡിയോ ആണ്. രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷംപ്രേക്ഷകർക്കു മുന്നിൽ എത്തിയിരിക്കുകയാണ് താരം. തനിക്ക് പിറന്നാൾ ആശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വിഡിയോ. പുതിയ ജീവിതം മികച്ചരീതിയിൽ മുന്നോട്ടുപോവുകയാണെന്നും വൈകാതെ സിനിമയിലേക്ക് തിരിച്ചെത്തുമെന്നും ബാല വിഡിയോയിൽ പറയുന്നു.
ബാലയുടെ വാക്കുകൾ
രണ്ട് മാസമായി നിങ്ങളുടെ അടുത്ത് നേരിട്ട് വന്നിട്ട്. എല്ലാവരുടേയും പ്രാർത്ഥനയും ദൈവത്തിന്റെ അനുഗ്രഹവും കൊണ്ടു പുതിയ ജീവിതം മുന്നോട്ടുപോകുന്നു. എല്ലാവരോടും നന്ദി പറയുന്നു. ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരേ ഒരുകാര്യമുണ്ട്. എന്നെ സംബന്ധിച്ച് അത് സ്നേഹമാണ്. എന്നെ ഇത്രയും പേര് സ്നേഹിക്കന്നുവെന്ന് ഞാൻ അറിഞ്ഞത് എന്റെ 40ാം ജന്മദിനത്തിലാണ്. എന്നെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനാളുകൾ ഉണ്ടെന്ന് അന്ന് ഞാൻ അറിഞ്ഞു. ആ സ്നേഹത്തിന് എല്ലാവർക്കും നന്ദി. സമയം എന്നത് വലിയൊരു ഘടകമാണ്. ഏത് സമയത്തും നമുക്ക് എന്തുവേണമെങ്കിലും സംഭവിക്കാം. കോടീശ്വരനായാലും ഭിക്ഷക്കാരനായാലും ഒരു നിമിഷം മതി ജീവിതം മാറിമറിയാൻ. അതിന് മുകളിൽ ഒന്നുണ്ട്, ദെെവത്തിന്റെ അനുഗ്രഹം. ഒരുപാട് കുട്ടികൾ എനിക്ക് വേണ്ടി പ്രാർഥിച്ചു. അവിടെ ജാതിയും മതവും ഒന്നുമില്ല. ക്രസ്ത്യാനികളും മുസ്ലീങ്ങളും ഹിന്ദുക്കളുമെല്ലാം എനിക്കുവേണ്ടി പ്രാർത്ഥിച്ചു. ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല. ഈ വീഡിയോയിലൂടെ എല്ലാവരോടും നന്ദി പറയുന്നു. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണം. നല്ല പടങ്ങൾ ചെയ്യണം. കുറേ സർപ്രൈസുകളുണ്ട്. ഞാൻ ബെറ്ററാവുകയാണ്. അടുത്ത് തന്നെ സിനിമയിൽ കാണാൻ പറ്റും. അടിച്ചുപൊളിക്കാം. ജയിക്കാം. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാം. ദെെവം അനുഗ്രഹിക്കട്ടെ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates