
സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പൂരമാണ് ഈ വാരാന്ത്യം ഒടിടിയിൽ. നിങ്ങൾ ആകാംക്ഷയോടെ കാത്തിരുന്ന നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടിയിലെത്തുന്നത്. 'ബാലൻ', 'ഉയിർ', 'ഗാട്ട കുസ്തി 2', 'റാവു ബഹദൂർ' തുടങ്ങി ഒരുപിടി മികച്ച സിനിമകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ എത്തുന്ന മറ്റു ചിത്രങ്ങൾ കൂടി നോക്കിയാലോ.
ചിദംബരം സംവിധാനം ചെയ്ത സൈക്കോളജിക്കൽ ഡ്രാമ ത്രില്ലർ ചിത്രം 'ബാലൻ: ദ് ബോയ്' ഇനി ഒടിടിയിൽ കാണാം. ചിത്രം ജൂലൈ 31 മുതൽ സീ5- ൽ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. കാണാതായ അമ്മയെ തേടിയുള്ള ഒരു കൗമാരക്കാരന്റെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ടൊവിനോ തോമസ്, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ഫർസാന പാലത്തിങ്ങൽ, ആനന്ദ് ഏകർഷി, ആദിശേഷൻ എന്നിവരുള്‍പ്പെടുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർട്സ് ഡ്രാമയാണ് ‘ഗാട്ട കുസ്തി 2. രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജൂലൈ 31 മുതൽ നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാനാകും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
വെങ്കിടേഷ് മഹാ സംവിധാനം ചെയ്ത ചിത്രമാണ് റാവു ബഹദൂർ. ചിത്രം തിയറ്ററുകളിൽ വിജയിക്കുകയും ചെയ്തിരുന്നു. സത്യദേവ് ആണ് ചിത്രത്തിലെ നായകൻ. മലയാളി താരം ദീപ തോമസാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂലൈ 31 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാൻ കഴിയും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ഇന്ദ്രൻസ്, മധുബാല എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'ചിന്ന ചിന്ന ആസൈ'. വർഷ വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളിലും മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാനാകും.
ധ്യാന്‍ ശ്രീനിവാസന്‍, ദേവനന്ദ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് കല്യാണമരം. രാജേഷ് അമനകര സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 27 നാണ് തിയറ്ററുകളിലെത്തിയത്. മീര വാസുദേവ്, ആതിര പട്ടേല്‍, പ്രശാന്ത് മുരളി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മനോരമ മാക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.
എം പത്മകുമാർ സംവിധാനം ചെയ്‍ത് റോഷൻ മാത്യു പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'ഉയിർ'. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്‍ട്രീമിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഓഗസ്റ്റ് നാലിനാണ് ഒടിടിയില്‍ 'ഉയിര്‍' എത്തുക. മലയാളത്തിന് പുറമേ കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം കാണാനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates