ഇതാര് അന്യനിലെ വിക്രമോ?; സംയുക്തയുടെ പ്രസംഗത്തിനിടെ നടന്റെ ഭാവമാറ്റം; സോഷ്യല്‍ മീഡിയ ഭരിച്ച് ബാലയ്യ

വിക്രം അമ്പിയും അന്യനുമായി മാറുന്നത് പോലെ
Balayya
Balayyaവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരനാണ് തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ. ബാലയ്യ എന്ന് ആരാധകര്‍ വിളിക്കുന്ന താരത്തിന്റെ സിനിമകളിലെ അവിശ്വസീനയവും ഓവര്‍ ദി ടോപ്പുമായ ആക്ഷന്‍ രംഗങ്ങള്‍ എപ്പോഴും ട്രോളുകളില്‍ നിറയാറുണ്ട്. ഓഫ് സ്‌ക്രീനില്‍ ബാലയ്യ ഒപ്പിക്കുന്ന വേലത്തരങ്ങളും വൈറലായി മാറാറുണ്ട്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ടിരിക്കുകയാണ് ബാലയ്യ.

Balayya
'എന്നെത്തന്നെ സംശയിച്ച നാളുകൾ, ഇതൊരു ഓർമപ്പെടുത്തൽ കൂടിയാണ്'; ഒടുവിൽ 80 കിലോയിൽ നിന്ന് 65 ലേക്ക്

തന്റെ സമകാലികരില്‍ പലരും കാലത്തിനൊപ്പം മാറാന്‍ പറ്റാതെ കഷ്ടപ്പെടുമ്പോഴും പുതിയ തലമുറയെക്കൂടി ആവേശം കൊള്ളിക്കാന്‍ ബാലയ്യയ്ക്ക് സാധിക്കാറുണ്ട്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും നിരന്തരം ചര്‍ച്ചകളില്‍ നിറയാറുണ്ട് ബാലയ്യ. ഇപ്പോഴിതാ പുതിയ ചിത്രമായ അഖണ്ഡ 2വിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുള്ള ബാലയ്യയുടെ വിഡിയോ വൈറലായി മാറുകയാണ്.

Balayya
'നിന്നെ ഭ്രാന്തമായി സ്നേഹിക്കുന്നു എൻ്റെ അഴകീ'; നയൻതാരക്ക് പിറന്നാൾ സമ്മാനമായി വിഘ്നേഷ് നൽകിയത് 10 കോടിയുടെ റോൾസ് റോയ്സ്

മലയാളിയായ അഖണ്ഡ 2വിലെ നായിക സംയുക്ത മേനോന്‍ പ്രസംഗിക്കുന്നതാണ് വിഡിയോ. പ്രസംഗിച്ചത് സംയുക്തയാണെങ്കിലും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയത് പിന്നില്‍ നിന്ന ബാലയ്യയാണ്. സംയുക്ത സംസാരിക്കുമ്പോള്‍ പിന്നില്‍ നിന്നിരുന്ന ബാലയ്യ ആരോടെ പരുഷമായി സംസാരിക്കുകയായിരുന്നു. പെട്ടെന്ന് സംയുക്ത തിരിഞ്ഞു നോക്കി. ആ സെക്കന്റില്‍ ബാലയ്യയുടെ മുഖത്ത് പുഞ്ചിരി വിടരുകയും സംയുക്തയെ അഭിനന്ദിക്കുകയും ചെയ്തു.

സംയുക്ത വീണ്ടും പ്രസംഗത്തിലേക്ക് തിരിഞ്ഞതോടെ ബാലയ്യ വീണ്ടും പഴയ കലിപ്പ് മോഡിലേക്ക് മാറുന്നതാണ് വിഡിയോ. അന്യനിലെ വിക്രം അമ്പിയും അന്യനുമായി മാറുന്നത് പോലെയാണ് ബാലയ്യയുടെ ഭാവമാറ്റമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മീം പേജുകളിലൊക്കെ ബാലയ്യ നിറഞ്ഞാടുകയാണ്. മുമ്പും ഇതുപോലെ സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷിക്കാന്‍ മീം മൊമന്റുകള്‍ സമ്മാനിച്ചിട്ടുണ്ട് ബാലയ്യ.

അതേസമയം ബലയ്യ ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണ് അഖണ്ഡ 2. ബോയപ്പട്ടി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ വിജയം നേടിയിരുന്നു. പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന സിനിമ ഡിസംബറിലാണ് പ്രേക്ഷകരിലേക്ക് എത്തുക.

Summary

Balayya again goes viral as his sudden expression change during Samyuktha Menon speech grabs attention.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com