വിഡിയോ പകർത്തിയതിന് സ്വന്തം അണിയുടെ മുഖത്തടിച്ച് ബാലയ്യ, വൈറലായി വിഡിയോ

തന്റെ നിയോജക മണ്ഡലം സന്ദര്‍ശിക്കാനെത്തിയ ബാലകൃഷ്ണയുടെ വീഡിയോ എടുത്ത തെലുങ്കു ദേശം പാര്‍ട്ടി പ്രവര്‍ത്തകനെയാണ് ബാലകൃഷ്ണ തല്ലിയത്
ബാലയ്യ വൈറൽ വിഡിയോയിൽ നിന്ന്
ബാലയ്യ വൈറൽ വിഡിയോയിൽ നിന്ന്
Updated on: 
1 min read


പൊതുവിടങ്ങളിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ വാർത്തകളിൽ നിറയാറുള്ള താരമാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ നന്ദമുരി ബാലകൃഷ്ണ. ഇപ്പോൾ സ്വന്തം പാർട്ടി പ്രവർത്തകന്റെ മുഖത്തടിച്ച് വിവാദം സൃഷ്ടിച്ചിരിക്കുകയാണ് താരം. തന്റെ നിയോജക മണ്ഡലം സന്ദര്‍ശിക്കാനെത്തിയ ബാലകൃഷ്ണയുടെ വീഡിയോ എടുത്ത തെലുങ്കു ദേശം പാര്‍ട്ടി പ്രവര്‍ത്തകനെയാണ് ബാലകൃഷ്ണ തല്ലിയത്. 

ഹിന്ദുപുര്‍ നിയോജക മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍. അതിനിടെ മണ്ഡലത്തിൽ ​ഗൃഹസന്ദർശനവും നടത്തി. അതിനിടെയാണ് അണികളിലൊരാള്‍ വീഡിയോ എടുക്കുന്നത് ബാലയ്യയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതു കണ്ടതോടെ ക്ഷോഭത്തോടെ വന്ന് അയാളുടെ മുഖത്ത് അടിക്കുകയായിരുന്നു. പിടിച്ചു മാറ്റിയതിന് ശേഷവും വീണ്ടും അടിക്കാനായി വരുന്ന നന്ദമുരിയേയും വിഡിയായിൽ കാണാം. 

വിഡിയോ പുറത്തു വന്നതോടെ ചർച്ചയാവുകയായിരുന്നു. ഇതോടെ അടികൊണ്ടയാള്‍ ഒരു വാര്‍ത്തകുറിപ്പ് പുറത്തിറക്കി. താൻ ബാലയ്യയുടെ ആരാധകനാണ്. തന്റെ വീട്ടിൽ എത്തിയ അദ്ദേഹത്തിന്റെ വിഡിയോ എടുത്തപ്പോൾ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് അറിയാതെയാണ് തള്ളിമാറ്റിയത് എന്നാണ് അടികൊണ്ടയാൾ പറയുന്നത്. ഞങ്ങള്‍ ആരാധകര്‍ക്ക് ഇത്തരം കാര്യങ്ങളൊന്നും പ്രശ്‌നമല്ല. അദ്ദേഹം എന്നെ തൊട്ടതില്‍ അഭിമാനം തോന്നുന്നും കൂട്ടിച്ചേർത്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com