ബറോസ് ആന്റ് വൂഡോ; അനിമേഷൻ സീരിസുമായി മോഹൻലാൽ

സുനിൽ നമ്പുവാണ് ബറോസ് ആന്റ് വൂഡോ എന്ന അനിമേഷൻ സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്.
Barroz & Voodoo
ബറോസ് ആന്റ് വൂഡോ
Updated on
1 min read

മോഹൻലാലിന്റെ ബറോസിനായി ആരാധകർ കാത്തിരിക്കുകയാണ്. ബറോസിന്റെ അനിമേറ്റഡ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. സുനിൽ നമ്പുവാണ് ബറോസ് ആന്റ് വൂഡോ എന്ന അനിമേഷൻ സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ടി. കെ രാജീവ്കുമാറിന്റെതാണ് സീരിസിന്റെ ആശയം. അതേസമയം ഫാന്റസി ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്.

ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയെത്തുന്നത് മോഹൻലാൽ ആണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Barroz & Voodoo
'മുൻ മാനേജർ മുതലെടുത്തു, ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യിപ്പിച്ചു; ബോഡി ഷെയിമിങ്ങിന് ഇരയായി': തുറന്ന് പറഞ്ഞ് ശാലിനി പാണ്ഡെ

ഓണം റിലീസായാണ് ബറോസ് പ്രേക്ഷകർക്ക് മുന്നിലെത്തുക. നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം മോഹൻലാലിന്റെ എൽ 360, റാം തുടങ്ങിയ ചിത്രങ്ങളും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com