

സിനിമാ പശ്ചാത്തലമൊന്നുമില്ലാതെയാണ് ബേസില്‍ ജോസഫ് സിനിമയിലെത്തുന്നത്. ഇന്ന് ബോളിവുഡിലടക്കം ചര്‍ച്ചയായി മാറിയ, മലയാള സിനിമയുടെ അഭിമാന താരമാണ് ബേസില്‍. തന്റെ കഠിനാധ്വാനവും കഴിവുമാണ് ബേസിലിനെ ഇന്നത്തെ ബേസില്‍ ജോസഫാക്കി മാറ്റിയത്.
പിതാവ് പള്ളീലച്ചനായിരുന്നതിനാല്‍ തനിക്ക് സിനിമ കാണുന്നതിലൊക്കെ പരിമിതികളുണ്ടായിരുന്നുവെന്നാണ് ബേസില്‍ പറയുന്നത്. സുജിത് ഭക്തന് നല്‍കിയ അഭിമുഖത്തില്‍ പിതാവ് സിനിമ കാണിക്കാന്‍ കൊണ്ടുപോയിരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ബേസില്‍. ആ വാക്കുകളിലേക്ക്:
വയനാട്ടിലെ പള്ളീലച്ചന്റെ മകന്‍ ആയതിനാല്‍ ഒരുപാട് ഇംഗ്ലീഷ് സിനിമകളൊന്നും കാണാനുള്ള സ്‌പേസ് ഉണ്ടായിരുന്നില്ല. ലോക സിനിമയൊന്നും എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ള അവസരം കിട്ടിയിട്ടില്ല. ഒന്നാമത് വളരെ ചുരുക്കം ഇംഗ്ലീഷ് സിനിമകളേ അവിടെ ഇറങ്ങത്തുള്ളൂ. തിയേറ്ററില്‍ പോയി സിനിമ കാണുന്നത് തന്നെ കുറവാണ്. കാരണം അച്ചന്റെ മോന്‍ തിയേറ്ററില്‍ പോയി സിനിമ കാണുക എന്ന് പറയുന്നത് തന്നെ പ്രശ്‌നമാണ്.
ഇനി എങ്ങാനും അച്ഛന് നമ്മളെ സിനിമയ്ക്ക് കൊണ്ടു പോകണമെങ്കില്‍ ബൈക്കില്‍ ഒരു ജാക്കറ്റ് കൊണ്ടു വന്ന് ളോഹ അതില്‍ തിരുകി കയറ്റിയിട്ടാണ് കൊണ്ടു പോവുക. അങ്ങനെയായിരുന്നു സിനിമ കാണാന്‍ പോയിരുന്നത്. പള്ളീലച്ചന്‍ സിനിമ തിയേറ്ററില്‍ എന്ന് പറയുന്നതിന് ഭയങ്കര ടാബു ആയിട്ട് കാണുന്ന ആള്‍ക്കാരുണ്ട്.
ഇപ്പോള്‍ ഓക്കെയാണ്. ഇപ്പോള്‍ അവിടെ പള്ളീലച്ചന്മാര്‍ എന്റെ സിനിമ ഒരുമിച്ച് ബുക്ക് ചെയ്ത് പോയി കാണുന്നുണ്ട്. ബള്‍ക്കായിട്ട് പോയി കാണുന്നുണ്ട്. അവസാനം ഇറങ്ങിയൊരു സിനിമ അച്ഛനും പള്ളിക്കാരുമൊക്കെ ഒരുമിച്ച് ടിക്കറ്റെടുത്താണ് പോയി കണ്ടത്.
അന്ന് ഭയങ്കര പ്രശ്‌നമായിരുന്നു. അതിനാല്‍ വളരെ ചുരുക്കം ഇംഗ്ലീഷ് സിനിമകളേ കണ്ടിട്ടുള്ളൂ. ടൈറ്റാനിക്കും ജുറാസിക്ക് പാര്‍ക്കും പോലെയുള്ള ചുരുക്കം സിനിമകളേ തിയേറ്ററില്‍ പോയി കണ്ടിട്ടുള്ളൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates