Basil Joseph, Allu Sirish- Nayanika Reddy Pre-Wedding
Basil Joseph, Allu Sirish- Nayanika Reddy Pre-Wedding എക്സ്

അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് ചടങ്ങിനെത്തി ബേസിലും; വൈറലായി ചിത്രം

ഹൈദരാബാദില്‍ വച്ചു നടന്ന പെള്ളി കൊടുകു ചടങ്ങിനാണ് ഇരുവരും എത്തിയത്.
Published on

അല്ലു അർജുന്റെ സഹോദരനും തെലുങ്ക് നടനുമായ അല്ലു സിരീഷിന്റെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത് മലയാളികളുടെ പ്രിയ താരം ബേസിൽ ജോസഫും. നവദമ്പതികൾക്കും അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയ്ക്കുമൊപ്പം നിൽക്കുന്ന ബേസിലിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് റിസപ്ഷനാണ് ബേസിൽ എത്തിയത്.

അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ ജോസഫ് ഒരു ചിത്രം ഒരുക്കുന്നുണ്ടെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഗീതാ ആര്‍ട്‌സിന്റെ ബാനറില്‍ അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് നിര്‍മിക്കുന്ന ചിത്രത്തില്‍ സംഗീത സംവിധായകനായി ജേക്‌സ് ബിജോയി ആണ് എത്തുന്നതെന്നും വിവരങ്ങൾ വന്നിരുന്നു. ഒരു സൂപ്പര്‍ ഹീറോ ചിത്രമാണ് വരുന്നതെന്നായിരുന്നു ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ. ‌‌

അതേസമയം തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമായി നിരവധി താരങ്ങളാണ് അല്ലു സിരീഷിന്റെ വിവാഹത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം താര നവദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും എത്തിയിരുന്നു. ഹൈദരാബാദില്‍ വച്ചു നടന്ന പെള്ളി കൊടുകു ചടങ്ങിനാണ് ഇരുവരും എത്തിയത്.

Basil Joseph, Allu Sirish- Nayanika Reddy Pre-Wedding
'അവള്‍ ദേഷ്യപ്പെട്ട് വീട് വിട്ടിറങ്ങി, അന്നവള്‍ ഗര്‍ഭിണിയാണ്'; ഭാര്യയ്ക്ക് കൊടുത്ത വാക്ക് തെറ്റിച്ച വിജയ് സേതുപതി

ഹൈദരാബാദിലുള്ള സംരംഭകയായ നയനിക റെഡ്ഡിയെ ആണ് അല്ലു സിരീഷ് വിവാഹം കഴിക്കുന്നത്. മാർച്ച് ആറിനാണ് അല്ലു സിരീഷിന്റെയും നയനികയുടെയും വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹചടങ്ങുകൾ നടക്കുക.

Basil Joseph, Allu Sirish- Nayanika Reddy Pre-Wedding
'മരിക്കാനായി പ്രാര്‍ത്ഥിച്ചു, ശത്രുവിനെപ്പോലും തിഹാറിലേക്ക് അയക്കരുത്'; ജയില്‍ ജീവിതത്തെപ്പറ്റി മോഹന്‍ലാല്‍ സിനിമയിലെ നടി

റാം ചരൺ, റാണ ദഗ്ഗുബാട്ടി, നാഗാർജുന, നാനി, അറ്റ്‌ലി, ബേസിൽ ജോസഫ്, മീനാക്ഷി ചൗധരി, രവി തേജ, നന്ദമൂരി ബാലകൃഷ്ണ, മോഹൻ ബാബു, സുകുമാർ, ജഗപതി ബാബു, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരും അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് ചടങ്ങുകൾക്കെത്തിയിരുന്നു.

Summary

Cinema News: Basil Joseph also attend Allu Sirish Nayanika Reddy Pre Wedding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com