'ഒരു നടി എന്നോട് ബേസിൽ ഐ ലവ് യു എന്ന് പറഞ്ഞു, കേട്ട പാതി ഞാൻ ഐ ലവ് യു ടൂ എന്ന് മറുപടി കൊടുത്തു'; പൊട്ടിച്ചിരിപ്പിച്ച് നടൻ

ഇവര്‍ എനിക്ക് തന്ന ഈ കോസ്റ്റ്യൂം എന്റെ ടെന്‍ഷന്‍ ഇരട്ടിയാക്കി.
Basil Joseph
Basil Josephവിഡിയോ സ്ക്രീൻഷോട്ട്
Updated on
2 min read

സംവിധായകനായി കരിയർ ആരംഭിച്ച ബേസിൽ ഇന്ന് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു നടനാണ്. പൊന്മാൻ എന്ന ചിത്രത്തിലൂടെ കേരളത്തിന് പുറത്തും ബേസിലിനിപ്പോൾ വലിയൊരു ഫാൻബേസ് ഉണ്ട്. കഴിഞ്ഞദിവസം ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ സംഘടിപ്പിച്ച അവാര്‍ഡ് ചടങ്ങില്‍ ബേസിലിനും പുരസ്‌കാരം ലഭിച്ചിരുന്നു. പൊന്മാനിലെ പ്രകടനത്തിനാണ് ബേസിൽ പുരസ്കാരത്തിന് അർഹനായത്.

ഇന്ത്യൻ സിനിമയിലെ പല പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. അവാർഡ് സ്വീകരിച്ച ശേഷം ബേസിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബോളിവുഡിലെ മുന്‍നിര സംവിധായകരായ രാജ്കുമാര്‍ ഹിരാനിയും വിധു വിനോദ് ചോപ്രയും ചേര്‍ന്നാണ് ബേസിലിന് പുരസ്‌കാരം നല്‍കിയത്. രണ്ട് ഗംഭീര സംവിധായകരുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ സാധിച്ചതില്‍ താന്‍ വളരെ സന്തോഷവാനാണെന്ന് ബേസില്‍ പറഞ്ഞു.

സത്യം പറഞ്ഞാൽ ഇത്രയും വലിയൊരു വേദിയിലേക്ക് വരുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. ഇവര്‍ എനിക്ക് തന്ന ഈ കോസ്റ്റ്യൂം എന്റെ ടെന്‍ഷന്‍ ഇരട്ടിയാക്കി. ഇത്തരം കോസ്റ്റ്യൂമൊന്നും ഞാന്‍ ഇടാറില്ല. അപ്പോള്‍ ഈ കോസ്റ്റ്യൂം ധരിച്ച് ഇങ്ങോട്ട് വരുമ്പോള്‍ എല്ലാവരും എന്താകും പറയുക എന്ന് ഒരുപാട് ചിന്തിച്ചു. കാണാന്‍ നന്നായിട്ടുണ്ടെന്നാകും പലരും പറയുക എന്ന് വിചാരിച്ചു.

ബേസില്‍, നിങ്ങളെ കാണാന്‍ നന്നായിട്ടുണ്ട്‌ എന്ന് ആരെങ്കിലും പറയുമ്പോള്‍ യു ആര്‍ ലുക്കിങ് സോ ഗുഡ് ടൂ എന്ന് തിരിച്ച് പറയണമെന്ന് തീരുമാനിച്ചു. ഇത് തന്നെയായിരുന്നു മനസിൽ പറഞ്ഞു കൊണ്ടിരുന്നത്. ഈ ഹാളിലേക്ക് കയറി വന്നപ്പോൾ ഒരു നടി എന്നെ കണ്ടതും ബേസിൽ ഐ ലവ് യു എന്ന് പറഞ്ഞു. കേട്ട പാതി ഞാൻ ഐ ലവ് യു ടൂ എന്ന് മറുപടി പറഞ്ഞു. പിന്നീട് അത് തിരുത്തി താങ്ക് യു എന്ന് പറഞ്ഞു. അത്രക്ക് നെര്‍വസായാണ് ഞാന്‍ ഇവിടേക്ക് വന്നത്".- ബേസില്‍ പറഞ്ഞു.

സംവിധാനത്തിലൂടെയാണ് താന്‍ കരിയര്‍ ആരംഭിച്ചതെന്നും ഇപ്പോള്‍ അഭിനയത്തിന്റെ പേരിലാണ് പലരും തന്നെ പ്രശംസിക്കുന്നതെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ഈ അംഗീകാരത്തിന് താന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് സംവിധായകന്‍ ജ്യോതിഷ് ശങ്കറിനോടാണെന്നും താരം പറഞ്ഞു. "രാജ്കുമാര്‍ ഹിരാനി സാര്‍, സാറിന്റെ സിനിമകളെല്ലാം എന്നെ ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്.

Basil Joseph
'ആ സ്‌നേഹം എന്നും ഓര്‍മ്മിക്കപ്പെടും'; ആരാധകന്റെ വേര്‍പാടില്‍ നിവിന്‍ പോളി

ഞാന്‍ സംവിധാനം ചെയ്ത പടങ്ങളൊക്കെ കോമഡി ഴോണറിലുള്ളതായിരുന്നു. സാറിന്റെ പഴയ ഒരു ഇന്റര്‍വ്യൂ ഉണ്ടല്ലോ, ഒരു യൂട്യൂബ് ചാനലിന് കൊടുത്തത്. താങ്കളുടെ ഓഫീസൊക്കെ കാണിച്ച ഒരു ഇന്റര്‍വ്യൂ ആയിരുന്നു അത്. ആ ഇന്റര്‍വ്യൂവിനിടെ ചുവരില്‍ ഒരുപാട് കാര്യങ്ങള്‍ എഴുതിവെച്ചത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.

Basil Joseph
20 വർഷം ബൈപോളാർ ഡിസോർഡുമായി പൊരുതി; 'റിവഞ്ച് ഓഫ് ദ് നേഡ്സ്' താരം ജീവനൊടുക്കി

അതിലൊരു ഡയലോഗുണ്ടായിരുന്നു. എല്ലാ സീനിലും മൂന്ന് കാര്യങ്ങള്‍ നിര്‍ബന്ധമാണ്. എല്‍എസ്ഡി എന്നോ മറ്റോ ആണ്. സോറി, എല്‍സിഡി അത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്".- ബേസില്‍ പറഞ്ഞു. ബേസിലിന്റെ ഈ പ്രസം​ഗത്തിന്റെ വിഡിയോയുടെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Summary

Cinema News: Actor Basil Joseph funny speech goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com