'മുൻപ് ഹിന്ദിയിലൊക്കെ ചെയ്യാൻ പോയതാ'; അല്ലു അർജുനെ വച്ച് സിനിമയെടുക്കാൻ പോകുവാണോ എന്ന ചോദ്യത്തിന് വ്യക്തത വരുത്തി ബേസിൽ

അല്ലാതെ ഒന്നും പറയാൻ പറ്റില്ല.
Allu Arjun, Basil Joseph
Allu Arjun, Basil Josephഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ ജോസഫ് സിനിമയൊരുക്കുന്നുവെന്ന് വാർത്തകൾ വരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷിന്റെ വിവാഹ ചടങ്ങിൽ ബേസിൽ അതിഥിയായി എത്തിയതോടെ ഇത്തരം ചർച്ചകൾക്ക് കൂടുതൽ ബലമായി.

ഇപ്പോഴിതാ ആരാധകരുടെ ഈ ചോദ്യത്തിന് കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് ബേസിൽ. അതിരടി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ചാറ്റ് വിത്ത് ഭക്തൻ എന്ന ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു ബേസിൽ.

'അല്ലു അർജുനെ വച്ച് സിനിമയെടുക്കാൻ പോകുവാണോ ?'. എന്നായിരുന്നു ബേസിലിനോടുള്ള അവതാരകന്റെ ചോദ്യം. "അതിന്റെ കാര്യങ്ങൾ ഒന്നും ആയിട്ടില്ല. എന്തെങ്കിലും നടക്കുമ്പോൾ ഞാൻ പറയാം. നടന്നിട്ടേ ഞാൻ പറയുകയുള്ളൂ. അല്ലാതെ ഒന്നും പറയാൻ പറ്റില്ല.

മുൻപ് ഹിന്ദിയിലൊക്കെ ചെയ്യാൻ പോയതാ. ഒന്നും നടന്നിട്ടില്ലല്ലോ. നടക്കുമ്പോഴേ ഇതൊക്കെ നടന്നു എന്ന് പറയാൻ പറ്റുകയുള്ളൂ. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ. അല്ലു അർജുനോ രൺവീർ സിങ്ങോ രജനികാന്തോ കമൽ ഹാസനോ ആരാണെങ്കിലും". - ബേസിൽ പറഞ്ഞു.

Allu Arjun, Basil Joseph
'എനിക്ക് അപ്പോഴേ തോന്നി എല്ലാം കത്തി ചാമ്പലാകുമെന്ന്'; ആശുപത്രിക്കിടക്കയിൽ സ്വയം ട്രോളി നടി ജ്യോതി കൃഷ്ണ

അതേസമയം അല്ലു അര്‍ജുന്റെ ബാനറായ ഗീത ആര്‍ട്‌സ് ആയിരിക്കും ഈ ചിത്രം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതൊരു സൂപ്പര്‍ ഹീറോ ചിത്രമായിരിക്കുമെന്നും മിത്തളോജിയുമായി ബന്ധപ്പെടുത്തിയാകും കഥ പറയുകയുമെന്നുമാണ് അറിയാന്‍ കഴിയുന്നത്.

Allu Arjun, Basil Joseph
'നൂറോളം പേരെ ഓഡിഷൻ ചെയ്തു'; 'അമ്രി'യിലേക്ക് അഞ്ജലിയെ കാസ്റ്റ് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി സംവിധായിക

അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണം ആരംഭിക്കുകയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരും അതിരടിയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മെയ് 14 നാണ് അതിരടി റിലീസിനെത്തുന്നത്.

Summary

Cinema News: Basil Joseph opens up about movie with Allu Arjun.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com