'10 മാസം വർക്കൗട്ടും ഫാസ്റ്റിങും, അതിരടിക്ക് വേണ്ടി കുറച്ചത് 15 കിലോ'; ബേസിൽ

വെറുതെ ക്ലീൻ ഷേവ് ചെയ്ത് വന്നിട്ട് കോളജ് പയ്യനാണ് എന്ന് പറയുന്നതിൽ കാര്യമില്ല.
Basil Joseph
Basil Josephവിഡിയോ സ്ക്രീൻഷോട്ട്
Updated on
2 min read

തന്റെ പുതിയ ചിത്രമായ അതിരടിക്ക് വേണ്ടി 15 കിലോ ശരീരഭാരം കുറച്ചുവെന്ന് നടൻ ബേസിൽ ജോസഫ്. അതിരടിയുടെ പ്രൊമോഷന്റെ ഭാ​ഗമായി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബേസിൽ. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരും ബേസിലിനൊപ്പമുണ്ടായിരുന്നു.

നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളജ് വിദ്യാര്‍ഥിയായാണ് ബേസില്‍ ഈ ചിത്രത്തിലഭിനയിക്കുന്നത്. "മരണമാസ് കഴിഞ്ഞിട്ട് ഒരു മെയിൻ ലീഡ് റോൾ റിലീസ് അതിരടിയാണ്. ഒരു വർഷമായി കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു മരണമാസ്.

ഈ സിനിമയിലേക്ക് വരുമ്പോൾ ആ റോളിനും ആ കാരക്ടർ വർക്ക് ആകുമ്പോൾ ഉണ്ടാകുന്ന ഇമ്പാക്ട്ടും എനിക്ക് നന്നായി അറിയാം. സിനിമയുടെ പ്രൊഡ്യൂസർ കൂടി ആകാൻ ഞാൻ തീരുമാനിക്കുകയും ചെയ്തു. ഒരു ആക്ടർ എന്ന നിലയിൽ ഈ ഒരു പോയിന്റ് എത്തി. പൊന്മാൻ, സൂക്ഷ്മദർശിനി പോലുള്ള സിനിമകൾ വന്നപ്പോൾ അതിൽ നിന്ന് പുറകോട്ട് പോകാൻ കഴിയില്ല.

ആളുകൾ പ്രതീക്ഷ വെക്കുന്നുണ്ട്. അതുകൊണ്ട് കഥാപാത്രം മികച്ചത് ആകാൻ വേണ്ടി കൂടുതൽ പരിശ്രമിക്കണം. ഇതിൽ നിന്ന് പിറകിലേക്ക് പോകാനുള്ള ഒരു സ്പെയ്സ് ഇല്ല. ആ ഒരു ബാധ്യത കൂടെയുണ്ട്. ഒരു കോളജ് കാരക്ടർ എന്ന് പറയുമ്പോൾ തീർച്ചയായിട്ടും ഞാനൊരു കോളജിൽ പഠിക്കുന്ന പ്രായമല്ല. എനിക്ക് ഒരു ഭാര്യ ഉണ്ട്, കുട്ടി ഉണ്ട്. എല്ലാം ആളുകൾക്ക് അറിയുന്ന കാര്യമാണ്.

വെറുതെ ക്ലീൻ ഷേവ് ചെയ്ത് വന്നിട്ട് കോളജ് പയ്യനാണ് എന്ന് പറയുന്നതിൽ കാര്യമില്ല. ബാക്കി എല്ലാം വേണമെങ്കിൽ, പൈസ കൊടുത്ത് എന്തും നേടാം. പക്ഷേ ബോഡിയ്ക്ക് വേണ്ടി നമ്മൾ തന്നെ പണി എടുക്കണം. കുറച്ചധികം സമയം ഇൻവെസ്റ്റ് ചെയ്യുക എന്നുള്ളതല്ലാതെ വേറെ ഓപ്ഷൻ ഇല്ല. ഇതിനു വേണ്ടി വേറെ അഭിനയം.

Basil Joseph
തിയറ്ററുകൾ പൂരപ്പറമ്പാക്കിയ ആ സൂപ്പർ ഹിറ്റുകൾ ഇനി വീട്ടിലിരുന്ന് കാണാം; 'വാഴ 2' വും 'മോഹിനിയാട്ട'വും ഒടിടിയിൽ

ബാക്കി ഒന്നും ചെയ്യുന്നില്ല എന്ന രീതിയിലേക്ക് വന്നു. ഒരു പത്ത് മാസം ഇതിനുവേണ്ടി തന്നെ ഫാസ്റ്റിങ്ങും വർക്ക്ഔട്ടും ദിവസം ഒന്ന് രണ്ടു മണിക്കൂർ ചെയ്തു. എക്സ്ട്രീം ആയിട്ടുള്ള ഒരു എഫർട്ട് ഇട്ടിട്ടുണ്ടായിരുന്നു. ട്രയൽ ലോക്ക് ചെയ്യുമ്പോൾ എല്ലാവരും കോളജ് പയ്യൻ എന്ന് പറഞ്ഞപ്പോൾ സന്തോഷം ഉണ്ടായിരുന്നു.

Basil Joseph
'എന്റെ നമ്പര്‍ ചോദിച്ച് രണ്ട് കൊല്ലം നടന്നിട്ടും ആരും കൊടുത്തില്ല'; തകര്‍ക്കാനും ഉയര്‍ത്താനും പിആര്‍ മതിയെന്ന് ഷെയ്ന്‍ നിഗം

പണി എടുത്തതിൽ ഒരു കാര്യം ഉണ്ടാക്കി എന്ന് പറയുന്നത് കോൺഫിഡൻസ് കൂട്ടിയിരുന്നു. പാന്റിന്റെ അളവ് ഇപ്പോൾ 28 ആണ്. ആദ്യം 34 ആയിരുന്നു. മൊത്തം 15 കിലോ കുറഞ്ഞു. 60 കിലോ ആണ് എന്റെ ശരീരഭാരം ഇപ്പോൾ. സിനിമയ്ക്ക് വേണ്ടിയിട്ട് പാർട്ട് ഓഫ് മൈ ലൈഫ് തന്നെ ഒരു രണ്ടു വർഷം ഇതിനുവേണ്ടി കംപ്ലീറ്റ് ആയി ഡെഡിക്കേറ്റ് ചെയ്തിട്ടുണ്ട്".- ബേസിൽ പറഞ്ഞു.

Summary

Cinema News: Basil Joseph talks about Athiradi movie transformation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com