'എന്റെ നമ്പര്‍ ചോദിച്ച് രണ്ട് കൊല്ലം നടന്നിട്ടും ആരും കൊടുത്തില്ല'; തകര്‍ക്കാനും ഉയര്‍ത്താനും പിആര്‍ മതിയെന്ന് ഷെയ്ന്‍ നിഗം

ഷെയ്ന്‍ നിഗം നായകനാകുന്ന ദൃഢം തിയേറ്ററുകളിലേക്ക് എത്തുകയാണ്
Shane Nigam
Shane Nigamഫയല്‍
Updated on
1 min read

തന്നെക്കുറിച്ച് സിനിമാ ലോകത്ത് ചില മുന്‍ധാരണകള്‍ ഉണ്ടെന്ന് നടന്‍ ഷെയ്ന്‍ നിഗം. അതുകാരണം തനിക്കൊപ്പം അഭിനയിക്കാന്‍ വരുന്നവരോട് ചിലര്‍ ഇല്ലാക്കഥകള്‍ പറയാറുണ്ടെന്നും ഷെയ്ന്‍ നിഗം. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ നിഗം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:

Shane Nigam
'ക്ലോത്തിങ് ബിസിനസ് പൂട്ടി, വെറുതെ കാശ് ചെലവാക്കിയിട്ട് കാര്യമില്ല'; നഷ്ടം വന്നത് എന്തുകൊണ്ടെന്ന് നമിത പ്രമോദ്

''സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക എന്നൊന്നുണ്ട്. അത് അന്ന് എനിക്ക് ചില കാര്യങ്ങളില്‍ പറ്റിയിരുന്നില്ല. ചില കാര്യങ്ങള്‍ കാണുന്നതില്‍ എന്റെ കാഴ്ചപ്പാടുകളില്‍ തെറ്റ് പറ്റിയിട്ടുണ്ട്. അത് ഞാന്‍ പിന്നീടുള്ള ഇന്റര്‍വ്യുകളില്‍ പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഇല്ല എന്നല്ല. ഇന്നതിനെ ഡീല്‍ ചെയ്യുന്ന രീതി മാറി. ഇപ്പോള്‍ കുറേക്കുടി പക്വതയോടെയാണ് ഇപ്പോള്‍ ഡീല്‍ ചെയ്യുന്നത്.

Shane Nigam
'അവൾ', 'കേരള സ്റ്റോറി 2', 'ടിഎൻ 2026'; ഒടിടിയിലും ഈ വാരാന്ത്യം നിരവധി ചിത്രങ്ങൾ

ഇപ്പോള്‍ സിനിമകളുടെ സെലക്ഷന്‍ രീതി മാറി. കുറേക്കൂടി നല്ല പ്രൊഡക്ഷന്‍ ഹൗസിന്റെ കൂടെ വര്‍ക്ക് ചെയ്യാനാണ് ശ്രമിക്കുന്നത്. പണ്ട് ഐഡിയലിസ്റ്റിക് ആയിരുന്നു. നല്ല തിരക്കഥയുണ്ടെങ്കില്‍ നല്ല സിനിമയാകുമെന്നായിരുന്നു ചിന്ത. ആവശ്യമില്ലാത്ത ആത്മവിശ്വാസമൊക്കെ കാരണമാണ് ചിലരുടെ അടുത്ത് പോയി പെടുന്നത്. പിന്നീട് അവരെ ഡീല്‍ ചെയ്യാന്‍ പറ്റാതാകുമ്പോള്‍ ഉരസലുണ്ടാകും. പക്ഷെ അത് വേറെ രീതിയിലായിരിക്കും ചിലപ്പോള്‍ പ്രൊജക്ട് ചെയ്യപ്പെടുന്നത്.

നടന്നത് പത്താണെങ്കില്‍ അത് നൂറിയിട്ടാകും നിങ്ങള്‍ കാണുക. ഒരാള്‍ തന്റെ ഭാവനയില്‍ ഒരു കമന്റിടും. അതിന്റെ താഴെ വേറെയാളുകള്‍ വന്ന് കമന്റിടും. നടന്നതും പ്രൊജക്ട് ചെയ്യപ്പെടുന്നതും വേറെയാകും. ഞാന്‍ പറയുന്നത് അടിവരയിട്ട് വച്ചോ, ഒരാളെ തകര്‍ക്കാനും ഉയര്‍ത്താനും നല്ല പിആര്‍ മതി.

കഴിഞ്ഞ ദിവസം ഹൈദരാബാദ് പോയപ്പോള്‍, വളരെ പ്രമുഖനായൊരു ഛായാഗ്രാഹകനെ കണ്ടുമുട്ടി. രണ്ട് കൊല്ലമായി ഷെയ്‌ന്റെ കോണ്ടാക്ട് അന്വേഷിച്ചിട്ട് കിട്ടിയില്ലെന്ന്. ഒരു സിനിമ ചെയ്യാനായിരുന്നു. ഇവിടെയുള്ള ഇന്‍ഡസ്ട്രിയിലുള്ളവരുടെ അടുത്ത് രണ്ട് കൊല്ലമായി എന്റെ നമ്പര്‍ ചോദിച്ചിട്ട് കിട്ടിയില്ലെന്ന്. എന്റെ നമ്പര്‍ കിട്ടാന്‍ എന്താണ് പാട്? നമ്മള്‍ ആരും പെര്‍ഫെക്ടല്ല. പക്ഷെ ചിലരുടെ പ്രശ്‌നങ്ങള്‍ മാത്രം എന്തുകൊണ്ട് പ്രൊജക്ട് ചെയ്യപ്പെടുന്നു? ''

അതേസമയം ഷെയ്ന്‍ നിഗം നായകനാകുന്ന ദൃഢം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഷെയ്ന്‍ അഭിനയിക്കുന്നത്. മെയ് 8 നാണ് സിനിമയുടെ റിലീസ്.

Summary

Shane Nigam says some people in the industy are not even sharing his number to others.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com