'കളിക്കുന്നു, സിക്സടിക്കുന്നു, കപ്പടിക്കുന്നു... ഞങ്ങളെപ്പോഴും കോൺടാക്ടിലുണ്ട്'; സഞ്ജുവിനെക്കുറിച്ച് ബേസിൽ

ഇതുപോലുള്ള സൗഹൃദങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്.
Basil Joseph, Sanju Samson
Basil Joseph, Sanju Samsonഎക്സ്
Updated on
1 min read

നടൻ ബേസിൽ ജോസഫും ക്രിക്കറ്റ് താരം സഞ്ജു സാംസണും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമൊക്കെ മലയാളികൾക്ക് അറിയാം. ടി20 വേൾഡ് കപ്പ് സമയത്ത് സഞ്ജുവിന്റെ പേരുള്ള ജേഴ്സി ധരിച്ച്, സ്റ്റേഡിയത്തിൽ ആഹ്ലാദപ്രകടനങ്ങൾ നടത്തുന്ന ബേസിലിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ സഞ്ജുവിനെ കുറിച്ച് ബേസിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.

"പരസ്പരം വളരെ ബഹുമാനമുള്ള രണ്ട് പേരാണ് ഞാനും സഞ്ജുവും. അതിനെ നമ്മള്‍ ആഘോഷിക്കുകയും ചെയ്യും. കൂടുതല്‍ ഒന്നും ആലോചിക്കാറില്ല. സാധാരണ ആള്‍ക്കാരെ പോലെ തന്നെ പെരുമാറുന്നു. ഫെയ്മസ് ആയ ആള്‍ക്കാര്‍ അങ്ങനെ പെരുമാറാവൂ എന്നൊരു റൂള്‍ ഒന്നുമില്ലല്ലോ.

നമുക്ക് അത്രയും ഇഷ്ടമുള്ളൊരാളുടെ കളി കാണാന്‍ പോകുമ്പോള്‍, അതിന് വേണ്ടി മരിച്ച് നില്‍ക്കുമല്ലോ. 'അടിക്ക് മോനേ. എങ്ങനെ എങ്കിലും കപ്പടിക്ക്. നമ്മളെ ജയിപ്പിക്ക്' എന്ന് പറയുമ്പോലേ. ആ ആള് പോയി കളിക്കുന്നു... സിക്സടിക്കുന്നു... കപ്പടിക്കുന്നു എന്നത് കാണുമ്പോള്‍ നമുക്കുണ്ടാകുന്നൊരു സന്തോഷമുണ്ട്. അത് തിരിച്ചുമുണ്ട്.

ഞങ്ങള്‍ എപ്പോഴും കോണ്‍ടാകിലുണ്ട്. ഇതുപോലുള്ള സൗഹൃദങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്. ഇവിടെ ഞങ്ങള്‍ ഈ ഒരു പ്രൊഫൈലില്‍ നില്‍ക്കുന്നത് കൊണ്ടാണ് സോഷ്യല്‍ മീഡിയിയലൂടെ ഒക്കെ ആളുകള്‍ അറിയുന്നത്. അല്ലാതെ ഒപ്പം പഠിച്ചവരുണ്ട്. നമ്മുടെ വിജയം കാണുമ്പോള്‍ സന്തോഷിക്കുന്നവര്‍.

Basil Joseph, Sanju Samson
'അനധികൃതമായി ഷൂട്ട്, ടൊവിനോ തലയില്‍ മുണ്ടിട്ട് ഓടി'; ക്യാപ്ഷന് പിന്നിലെ സത്യം വെളിപ്പെടുത്തി ബേസില്‍

അവരുടെ സന്തോഷം നമ്മൾ ആഘോഷിക്കാറുമുണ്ട്. അതൊന്നും സോഷ്യല്‍ മീഡിയയില്‍ വരില്ലന്നേയുള്ളൂ. സഞ്ജുവിനും പണ്ട് മുതലുള്ള സുഹൃത്തുക്കളുണ്ട്. സത്യസന്ധമായ സൗഹൃദങ്ങള്‍", എന്നാണ് ബേസിൽ ജോസഫ് പറഞ്ഞത്.

Basil Joseph, Sanju Samson
'മുഖ്യമന്ത്രിയാകണം, 10 വർഷം കഴിഞ്ഞ് നോക്കിക്കോ'; തൃഷ പറഞ്ഞത് 'അപ്പോ പുരിയലെ, ഇപ്പോ പുരിയത്'; വൈറലായി വിഡിയോ

'അതിരടി' ആണ് ബേസിലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബേസിൽ ജോസഫ് നിർമാണ രം​ഗത്തേക്ക് കൂടി ചുവടുവയ്ക്കുന്ന ചിത്രമാണ് 'അതിരടി'. മെയ് 14 ന് ചിത്രം തിയറ്ററുകളിലെത്തും.

Summary

Cinema News: Basil Joseph talks about friendship with Sanju Samson.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com