'സഞ്ജു ഫാന്‍സ് അസോസിയേഷന്‍ ആജീവനാന്ത പ്രസിഡന്റ്'; വിജയാഘോഷവുമായി ഗ്യാലറിയില്‍ ബേസിലും സംഘവും, വിഡിയോ

സഞ്ജുവിന്റെ തിരിച്ചുവരിനെ പീക്ക് സിനിമാറ്റിക് എക്‌സ്പീരിയന്‍സ് എന്നായിരുന്നു ബേസില്‍ വിശേഷിപ്പിച്ചത്
Basil Jospeh, Sanju Samson
Basil Jospeh, Sanju Samsonഇന്‍സ്റ്റഗ്രാം
Updated on
1 min read

സഞ്ജു സാംസണിന്റെ തോളിലേറി ഇന്ത്യ ടി20 ലോകകപ്പ് നേടുമ്പോള്‍ സാക്ഷ്യം വഹിച്ച് ഗ്യാലറിയില്‍ ബേസില്‍ ജോസഫും. തന്റെ പ്രിയ സുഹൃത്ത് ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാന മത്സരത്തിനിറങ്ങുമ്പോള്‍ ഓടിയെത്താതിരിക്കാന്‍ ബേസിലിന് സാധിക്കില്ലായിരുന്നു. മാച്ചിന് മുമ്പേയുള്ള സ്റ്റേഡിയത്തിന് പുറത്തു നിന്നുമുള്ള ബേസിലിന്റേയും സുഹൃത്തുക്കളുടേയും വിഡിയോ വൈറലായി മാറിയിരിക്കുകയാണ്.

Basil Jospeh, Sanju Samson
'എന്റെ സ്വപ്നങ്ങളെല്ലാം തകർന്നു, സച്ചിൻ സാറാണ് വഴി കാട്ടിയത്'; ഇതിഹാസത്തിന് നന്ദി പറഞ്ഞ് സഞ്ജു

ബേസിലിനൊപ്പം സൈലം ഗ്രൂപ്പ് സ്ഥാപകന്‍ അനന്തുവും സോഷ്യല്‍ മീഡിയ താരം നിഹാലുമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം സ്റ്റേഡിയത്തിന് പുറത്തു നിന്നും ജഴ്‌സിയും കൊടിയും വാങ്ങി, മുഖത്ത് ഛായം തേച്ച് തനി ഇന്ത്യന്‍ ക്രിക്കറ്റ് ഫാനാകുന്ന ബേസിലിന്റെ വിഡിയോ ആരാധകര്‍ക്ക് ആവേശം വിതറുന്നതാണ്. നിഹാലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ബെഞ്ചില്‍ നിന്നും ടീമിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവില്‍ ബേസിലിന്റെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍ നേരത്തെ വാര്‍ത്തയായിരുന്നു.

Basil Jospeh, Sanju Samson
സഞ്ജു ഉഷാറാണ്, നെറ്റ്സിൽ തീപ്പൊരി പ്രകടനം; ദൃശ്യങ്ങൾ പങ്ക് വെച്ച് ഐസിസി (വിഡിയോ)

വിഡിയോയ്ക്ക് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇതാണ് സൗഹൃദം, ചങ്ക് ബ്രോസ്, സഞ്ജു സാംസണ്‍ ഫാന്‍സ് അസോസിയേഷന്‍ കേരള ഘടകം പ്രസിഡന്റ്, എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. നേരത്തെ തിരുവനന്തപുരത്ത് നടന്ന മത്സരം കാണാനും ബേസിലെത്തിയിരുന്നു.

ലോകകപ്പിലെ സഞ്ജുവിന്റെ തിരിച്ചുവരിനെ നേരത്തെ ബേസില്‍ വിശേഷിപ്പിച്ചത് പീക്ക് സിനിമാറ്റിക് എക്‌സ്പീരിയന്‍സ് എന്നായിരുന്നു. ഇന്ത്യ ടി20 ലോകകപ്പ് നിലനിര്‍ത്തുമ്പോള്‍ പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ചരിത്രം കുറിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. ഫൈനലിലും സെമി ഫൈനലിലുമടക്കം തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടി, ടീമിനെ വിജയത്തിലേക്ക് നടത്തിക്കുകയായിരുന്നു സഞ്ജു.

Summary

Basil Jospeh celebrates in the gallery as Sanju Samson and team indian lifts the T20 world cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com