ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

'ബാത്തിങ് ഐശ്വര്യ', രശ്മിക മന്ദാനക്ക് ശേഷം ഐശ്വര്യയും ഡീപ് ഫേക്കില്‍ 

ബാത്തിങ് ഐശ്വര്യ എന്ന പേരില്‍ നവംബര്‍ 28 മുതല്‍ വീഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്.
Published on

ന്യൂഡല്‍ഹി: രശ്മിക മന്ദാനയ്ക്ക് പിന്നാലെ ഐശ്വര്യ റായിയുടെയും ഡീപ് ഫേക്ക് വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നു. സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിന്റെ വീഡിയോ ആണ് വന്നിരിക്കുന്നത്. ബാത്തിങ് ഐശ്വര്യ എന്ന പേരില്‍ നവംബര്‍ 28 മുതല്‍ വീഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. എന്നാല്‍ അടുത്തിടെയാണ് വീഡിയോ വൈറലാകുന്നത്.

പലരും ഐശ്വര്യ റായിയുടെ യഥാര്‍ഥ വീഡിയോ ആണെന്ന തരത്തിലാണ് പ്രതികരിച്ചിരിക്കുന്നത്. ചിലര്‍ ഡീപ് ഫേക്ക് വീഡിയോ ആണെന്ന് തിരിച്ചറിഞ്ഞ് കമന്റുകള്‍ ചെയ്തിട്ടുണ്ട്. രശ്മിക മന്ദാനക്ക് പിന്നാലെ കത്രീന കെയ്ഫ്, കജോള്‍, ആലിയ ഭട്ട് എന്നിവരുടെയും ഡീപ് ഫേക്ക് വിഡിയോകള്‍ പ്രചരിച്ചിരുന്നു. 

സെലിബ്രിറ്റികളുടെ ഡീപ് ഫേക്ക് വീഡിയോകള്‍ നിരന്തരമായി പ്രചരിക്കുന്നതില്‍ കനത്ത നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഡീപ് ഫേക്കുകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത് വന്നിരുന്നു. 
നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നതാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ഇതിനു പിന്നാലെയാണ് ടൈഗര്‍ 3 ചിത്രത്തിലെ കത്രീന കെയ്ഫ് അഭിനയിച്ച ഫൈറ്റ് രംഗത്തിന്റെ ഡീപ് ഫേക്ക് ചിത്രം പുറത്തുവന്നത്. പിന്നീട് കജോള്‍ വസ്ത്രം മാറുന്നതിന്റെയും സാറാ തെന്‍ഡുല്‍ക്കറിന്റെയും ഡീപ് ഫേക്കുകള്‍ പുറത്തുവന്നു. 

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തു വന്നപ്പോള്‍ അമിതാഭ് ബച്ചനാണ് ശക്തമായി പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് അമിതാഭ് ബച്ചന്റെ മരുമകളായ ഐശ്വര്യയുടെയും വ്യാജ വീഡിയോ പുറത്തുവന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com