

പ്രഖ്യാപനം മുതൽ തന്നെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ബാറ്റ്മാൻ 2. എന്നാൽ ബാറ്റ്മാൻ ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു അപ്‍ഡേറ്റുമായെത്തിയിരിക്കുകയാണ് ഡിസി സ്റ്റുഡിയോസിന്റെ കോ-ചെയർമാനായ ജെയിംസ് ഗൺ. ചിത്രത്തിന്റെ റിലീസ് വൈകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. 2027 ഒക്ടോബർ 1 നാണ് ചിത്രത്തിന്റെ പുതിയ റിലീസ് തീയതി.
2026 ലായിരുന്നു ആദ്യം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാകാത്തതു കൊണ്ടാണ് ചിത്രം വൈകുന്നതെന്നും ഗൺ പറഞ്ഞു. തിരക്കഥ പൂർത്തിയാക്കിയാലും പ്രീ-പ്രൊഡക്ഷൻ, ഷൂട്ടിങ്, പോസ്റ്റ്- പ്രൊഡക്ഷൻ എന്നിവയ്ക്ക് ഏകദേശം രണ്ട് വർഷമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോബര്‍ട് പാറ്റിന്‍സന്‍ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ജോര്‍ജ് ക്ലൂണി, ക്രിസ്റ്റിയന്‍ ബെയില്‍, ബെന്‍ അഫ്‌ളെക്ക് എന്നിവര്‍ക്കു ശേഷം ബാറ്റ്മാന്‍ വേഷമണിയുന്ന നടനാണ് റോബര്‍ട്ട് പാറ്റിന്‍സണ്‍. മാറ്റ് റീവ്‌സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്വലൈറ്റിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് റോബര്‍ട്ട് പാറ്റിന്‍സണ്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates