'ഏതൊരു മനുഷ്യനും സമയം എന്ന് പറയുന്ന ഒരു സംഭവമുണ്ട്; നമുക്കെത്ര കഴിവുണ്ടെന്ന് വിചാരിച്ചിട്ടും കാര്യമില്ല'

എനിക്കുള്ളിൽ വലിയ കഴിവുണ്ടായിട്ടും കാര്യമില്ല.
Beena Antony
Beena Antonyഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

വർഷങ്ങളായി സീരിയൽ രം​ഗത്ത് സജീവമാണ് നടി ബീന ആന്റണി. സിനിമയിൽ നിന്നാണ് ബീന സീരിയൽ രം​ഗത്തേക്ക് എത്തുന്നത്. ഒട്ടേറെ മലയാള സിനിമകളിൽ ബീന അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം 'ബാലൻ ദ് ബോയ്' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് ബീന ആന്റണി.

ചിത്രത്തിൽ നടി അവതരിപ്പിച്ച ഷംനാത്ത എന്ന കഥാപാത്രത്തിന് വ‌ലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. ഇപ്പോഴിതാ താനിപ്പോൾ സമയത്തിൽ ഭയങ്കരമായി വിശ്വസിക്കുകയാണെന്ന് പറയുകയാണ് നടി. ഏതൊരു മനുഷ്യനും സമയം എന്ന് പറയുന്ന ഒരു സംഭവമുണ്ടെന്ന് നടി പറയുന്നു.

"ഒരു കാര്യത്തിൽ ഞാനിപ്പോൾ ഭയങ്കരമായിട്ട് വിശ്വസിക്കുകയാണ്, സമയം. ഏതൊരു മനുഷ്യനും സമയം എന്ന് പറയുന്ന ഒരു സംഭവമുണ്ട്. നമുക്കിനി എത്ര കഴിവുണ്ട് എന്ന് വിചാരിച്ചിട്ടും കാര്യമില്ല. അല്ലെങ്കിൽ ഞാനൊരുപാട് കാശുള്ള, കോടീശ്വരിയായിട്ടും കാര്യമില്ല. എനിക്കുള്ളിൽ വലിയ കഴിവുണ്ടായിട്ടും കാര്യമില്ല.

ഇതിനെല്ലാത്തിനും മുകളിൽ സമയം എന്നു പറയുന്ന ഒന്നുണ്ട്. ​ഗണപതിയ്ക്ക് എന്നെ വിളിക്കാൻ തോന്നിയത് എന്തുകൊണ്ടാണ്. ആ സമയമാണ്. ആ സമയത്ത് എന്നെ വിളിക്കാൻ തോന്നിയത് കൊണ്ടല്ലേ. അല്ലെങ്കിൽ വേറെ ആരെങ്കിലും ചെയ്ത് പോകും ആ കാരക്ടർ".- ബീന ആന്റണി റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Beena Antony
'സ്ത്രീകളെ വേണ്ട രീതിയിൽ ബഹുമാനിക്കില്ല; തെന്നിന്ത്യൻ സിനിമയിലുള്ളത് പുരുഷാധിപത്യം'
Beena Antony
'അഭിനേതാക്കളെ അപമാനിച്ചു'; അശ്വന്ത് കോക്കിനെതിരെ പരാതി നൽകി 'സീക്രട്ട് ഓഫ് കലിം​ഗ' സിനിമയുടെ നിർമാതാവ്
Beena Antony
ഇനി പത്മഭൂഷൺ മമ്മൂട്ടി; വാപ്പച്ചിയ്ക്ക് കയ്യടിച്ച് ദുൽഖർ സൽമാൻ
Summary

Beena Antony opens up about her career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com