'ക്രിസ്ത്യാനിയല്ലേ, നിനക്ക് നാണമില്ലേ? ബിജെപിയിലേക്ക് പോവുകയാണോ?'; മറുപടിയുമായി ബീന ആന്റണി

ക്രിസ്ത്യാനി ആയതു കൊണ്ട് പൊങ്കാലയിടാന്‍ പാടില്ല എന്നില്ല. അതൊന്നും ക്രിസ്ത്യാനിറ്റിയെ മോശപ്പെടുത്താനല്ല
Beena Antony
Beena Antony
Updated on
1 min read

പൊങ്കാല കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും സോഷ്യല്‍ മീഡിയയിലെ ബഹളങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. പൊങ്കാലയിട്ടതിന്റെ പേരില്‍ നടി റെനീഷ റഹ്മാനെതിരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിനെതിരെ റെനീഷ തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തനിക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ നടി ബീന ആന്റണിയും രംഗത്തെത്തുകയാണ്.

Beena Antony
അഞ്ച് ദിവസം ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക്, ഫ്‌ളൈറ്റില്‍ വച്ച് ശ്വാസം കിട്ടാതെ ബോധം പോയി; ഭയപ്പെടുത്തുന്ന അനുഭവവുമായി രാധിക

ക്രിസ്ത്യാനിയായ ബീന പൊങ്കാലയിട്ടത് ചിലര്‍ക്ക് പിടിച്ചിട്ടില്ല. സ്വന്തം മതത്തെ അപമാനിച്ചുവെന്നും മതം മാറിയെന്നുമൊക്കെയാണ് ബീനയ്ക്കതെിരെ ഉയരുന്ന ആക്രമണങ്ങള്‍ പറയുന്നത്. താന്‍ വീട് ഉണ്ടാക്കാനാണ് പൊങ്കാലയിട്ടതെന്നാണ് ബീന ആന്റണി പറയുന്നത്. മതം മാറിയിട്ടില്ലെന്നും ക്രിസ്ത്യാനിയെ അപമാനിച്ചിട്ടില്ലെന്നും ബീന മറുപടി നല്‍കുന്നുണ്ട്.

Beena Antony
തരിശുഭൂമിയായി കിടക്കുന്ന സ്മാരകം: മണിയെ മറക്കുന്നത് കേരളത്തിന് അപമാനമെന്ന് വിനയന്‍

ഞാന്‍ കല്യാണം കഴിച്ചിരിക്കുന്നത് ഹിന്ദുവിനെയാണ്. പക്ഷെ ഇന്നു വരെ ഞാന്‍ മതം മാറിയിട്ടില്ല. ക്രിസ്ത്യാനിയായി തന്നെയാണ് ജീവിക്കുന്നത്. അതുകൊണ്ട് ആറ്റുകാല്‍ പൊങ്കാലയിടാന്‍ പറ്റില്ല എന്നൊന്നുമില്ല. ഞാന്‍ എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന ഒരാളാണ്. കല്യാണം കഴിഞ്ഞതിന് ശേഷമല്ല അത്. എന്റെ അപ്പച്ചന്‍ കെട്ടു നിറച്ച് മലയ്ക്ക് പോയിട്ടുണ്ട്. അങ്ങനൊരു പാരമ്പര്യമാണ് എന്റേത് എന്നാണ് ബീന ആന്റണി പറയുന്നത്.

ക്രിസ്ത്യാനി ആയതു കൊണ്ട് പൊങ്കാലയിടാന്‍ പാടില്ല എന്നില്ല. അതൊന്നും ക്രിസ്ത്യാനിറ്റിയെ മോശപ്പെടുത്താനല്ല. കുറേപ്പേര്‍ കമന്റിട്ടു, ക്രിസ്ത്യാനിയല്ലേ നിനക്ക് നാണമില്ലേ എന്നൊക്കെ. കമന്റുകള്‍ കാണുമ്പോള്‍ ഭയങ്കര വിഷമം തോന്നുന്നുവെന്നും ബീന പറയുന്നു. അതേസമയം തനിക്ക് ആരേയും ബോധവത്കരിക്കാനില്ലെന്നും താരം പറയുന്നു. ഇതിനിടെ താന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തയോടും ബീന പ്രതികരിക്കുന്നുണ്ട്.

''സ്വപ്‌നത്തില്‍ പോലും അങ്ങനെ ചിന്തിച്ചിട്ടില്ല. എല്ലാം കൂടി കൂട്ടി വായിക്കുന്നതായിരിക്കും. ലൈക്കിനും ഷെയറിനും പ്രശസ്തിയ്ക്കും വേണ്ടി എന്തൊക്കയോ പടച്ചുവിടുകയാണ്. ഞങ്ങള്‍ കലാകാരന്മാരാണ്. ഒരു ഓരത്തു കൂടി ജോലിയും കാര്യങ്ങളുമായി പോവുകയാണ്. ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല'' എന്നാണ് ബീന ആന്റണി പറയുന്നത്.

അതേസമയം കോളേജില്‍ താന്‍ കോണ്‍ഗ്രസ് അനുഭാവിയായിരുന്നുവെന്നും എന്നാല്‍ കലാകാരിയായതോടെ ആരാണ് നന്മ ചെയ്യുന്തനെന്ന് നോക്കി നില്‍ക്കാനാണ് ആഗ്രഹമെന്നും ബീന പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകള്‍ ചെയ്യരുതെന്നും തനിക്ക് ഒരു അജണ്ടയും ഇല്ലെന്നും ഈ തൊഴില്‍മേഖലയില്‍ നിന്നു പോകണം എന്ന് മാത്രമേ ആഗ്രഹമുള്ളൂവെന്നും ബീന ആന്റണി പറയുന്നു.

താന്‍ ഒരിക്കലും തന്റെ മതത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഇപ്പോഴും പള്ളിയില്‍ പോകാറുണ്ടെന്നും ബീന പറയുന്നു. താനും മനുവും ഒരുമിച്ച് പള്ളിയിലും അമ്പലത്തിലും പോകുന്നവരാണെന്നും ബീന പറയുന്നു. തങ്ങളെ വെറുതെ വിടണമെന്നും മതം പറഞ്ഞ് ജീവിക്കുന്നവരെ കാണുമ്പോള്‍ സഹതാപം മാത്രമാണ് തോന്നുന്നതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

Summary

Beena Antony replies social media bulliying for taking part in ponkala. replies to rumours of joining bjp.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com