ആടുജീവിതത്തിലെ ആ മനോഹര ഷോട്ടിന് പിന്നില്‍? അനുഭവം പറഞ്ഞ് പൃഥ്വിരാജ്

ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങള്‍ പൃഥ്വിരാജും പങ്കുവെച്ചു
ആടുജീവിതത്തിലെ 
രംഗം
ആടുജീവിതത്തിലെ രംഗം
Updated on
1 min read

ബ്ലെസി ചിത്രമായ ആട് ജീവിതത്തില്‍ നജീബായുള്ള പകര്‍ന്നാട്ടത്തില്‍ വന്‍ മേയ്‌ക്കോവറിലാണ് പൃഥ്വിരാജ് എത്തുന്നത്. മെലിഞ്ഞ രൂപത്തിലുള്ള നജീബായുള്ള പൃഥ്വിരാജിന്റെ ഫോട്ടോകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. വളരെ സാഹസികമായിട്ടാണ് ആടുജീവിതം ചിത്രീകരിച്ചിരിച്ചതെന്ന് ആടുജീവിതം ടീം കൊച്ചിയില്‍ പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങള്‍ പൃഥ്വിരാജും പങ്കുവെച്ചു. ''എങ്ങനെയെങ്കിലും ഷൂട്ട് ഒന്ന് തീരണേ എന്ന് കരുതുമ്പോള്‍പ്പോലും ഒരു ഷോട്ട് മാത്രം എടുത്ത ദിവസങ്ങളുണ്ട്. ബ്ലെസിച്ചേട്ടനും ക്യാമറാമാന്‍ സുനിലും പോയി എല്ലാം സെറ്റ് ചെയ്ത് മരുഭൂമിയില്‍ ഒരു പ്രത്യേക ലൈറ്റ് കണ്ടീഷന്‍ വരാന്‍ കാത്തിരിക്കും. അവര്‍ നിശ്ചയിച്ച സ്ഥലത്ത് ചെന്നിരുന്ന് മണിക്കൂറുകളോളം കാത്തിരുന്ന് ഷോട്ടെടുത്ത് ലൈറ്റ് പോയെന്നുപറഞ്ഞ് പാക്കപ്പ് ചെയ്ത ദിവസങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു.

''ചിത്രത്തിലെ ഒരു മനോഹരമായ ഷോട്ടിനെ കുറിച്ചും താരം വെളിപ്പെടുത്തി. ഒട്ടകത്തിന്റെ കണ്ണിലെ റിഫ്‌ലക്ഷന്‍ ഒരു മാക്രോ ലെന്‍സ് ഉപയോഗിച്ച് ഷൂട്ട് ചെയ്ത ഒരു ഷോട്ടായിരുന്നു അത്. ഞാന്‍ മൃഗങ്ങളോട് യാത്ര പറയുന്ന രംഗം ഉണ്ട്. അത് ഷൂട്ട് ചെയ്തപ്പോള്‍ ഒട്ടകങ്ങള്‍ക്ക് താന്‍ ഭക്ഷണം നല്‍കുന്നുണ്ട്. ഞങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു ഒട്ടകമുണ്ട്. പുള്ളിക്കാരനാണ് അപ്പോള്‍ എനിക്കൊപ്പം ഉള്ളത്. ഭക്ഷണം ഇട്ടുകൊടുത്ത് ഞാന്‍ പോകുകയാണെന്ന് പറയുമ്പോള്‍ എന്റെ ഷോട്ട് എടുക്കുകയാണ്, കഴിച്ചുകൊണ്ടിരുന്ന ഒട്ടകം പെട്ടെന്ന് എഴുന്നേറ്റ് എന്നെ നോക്കി. അതുകണ്ട് ബ്ലെസിച്ചേട്ടനാണ് അതുകൊള്ളാം, ഇനി ഒട്ടകത്തിന്റെ പ്രതികരണം ഒന്നെടുക്കാമെന്ന് പറഞ്ഞത്''

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

''ഏതാണ്ട് വൈകുന്നേരം നാല് മണിക്കാണ് എന്റെ ഷോട്ടെടുത്തത്. അതേ ലൈറ്റ് കിട്ടാന്‍ എത്രയോ ദിവസങ്ങള്‍ ഞങ്ങളുടെ ഷൂട്ടിങ് നിര്‍ത്തി ക്യാമറയുമായിട്ട് ഒട്ടകത്തിന്റെ ഷോട്ട് എടുക്കാന്‍ പോയിട്ടുണ്ട്. അങ്ങനെയാണ് കണ്ണിലെ റിഫ്‌ലക്ഷന്‍ കിട്ടിയിരിക്കുന്നത്. അത് അഭിമാനവും ഭാഗ്യവുമായി കരുതുന്നുവെന്നും'' പൃഥ്വിരാജ് പറഞ്ഞു.

ബെന്യാമിന്റെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കിയൊരുക്കിയിരിക്കുന്ന ചിത്രം ഈ മാസം 28-നാണ് റിലീസ് ചെയ്യുന്നത്. സിനിമാപ്രേമികളുടെ പ്രതീക്ഷയേറ്റിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരുന്നു. ചിത്രത്തിലെ ആദ്യഗാനവും പുറത്തുവന്നിട്ടുണ്ട്.

ആടുജീവിതത്തിലെ 
രംഗം
'പുതിയ അതിഥികള്‍ എത്തുന്ന ആഴ്ച'; മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയിലേക്ക്; ഈ ആഴ്ചയിലെ റിലീസുകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com