ഏറ്റവും മികച്ച കാമുകൻ; ​ഗം​ഗുഭായിയുടെ നമസ്തേ പോസ് അനുകരിച്ച് രൺബീർ കപൂർ; പ്രശംസിച്ച് ആലിയ

ട്രെയിലറിനെ പ്രശംസിച്ചുകൊണ്ടുള്ള രൺബീറിന്റെ നമസ്തേ പോസും വൈറലായി
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡിലെ ഏറ്റവും ആരാധകരുള്ള താര ജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇരുവരും നേരത്തെ തന്നെ തുറന്നു സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസം ആലിയ ഭട്ടിന്റെ പുതിയ ചിത്രം ​ഗം​ഗുഭായ് കത്തിയാവാഡിയുടെ ട്രെയിലർ പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് ട്രെയിലറിന് ലഭിച്ചത്. അതിന് പിന്നാലെ ട്രെയിലറിനെ പ്രശംസിച്ചുകൊണ്ടുള്ള രൺബീറിന്റെ നമസ്തേ പോസും വൈറലായി. ഇപ്പോൾ അതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആലിയ ഭട്ട്. 

വൈറലായി വിഡിയോകൾ

​ഗം​ഗുഭായി പ്രമോഷന്റെ ഭാ​ഗമായി ആലിയ ഭട്ട് പുറംതിരിഞ്ഞുനിന്ന് നമസ്തേ പറയുന്നതിന്റെ വിഡിയോ വന്നിരുന്നു. അതിനു പിന്നാലെയാണ് രൺബീറിനോട് പാപ്പരാസികൾ ട്രെയിലറിനെക്കുറിച്ച് അഭിപ്രായം ചോദിച്ചത്. അതോടെ ​ഗം​ഗുഭായ് സ്റ്റൈലിൽ താരം നമസ്തേ പോസ് ചെയ്യുകയായിരുന്നു. ഈ രണ്ടു ചിത്രങ്ങള്‌‌‍ ചേർത്തുവച്ചുകൊണ്ടായിരുന്നു ആലിയയുടെ പ്രതികരണം. ഏറ്റവും മികച്ച കാമുകൻ എന്നാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി താരം കുറിച്ചത്. 

രൺബീർ കപൂറിന്റെ അമ്മ നീതു കപൂറും സഹോദരി റിദ്ദിമയും ആലിയയുടെ ​ഗം​ഗുഭായിയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത്. കമാത്തിപുര അടക്കിവാണിരുന്ന ​ഗം​ഗുഭായ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ആലിയ എത്തുന്നത്. ഈ മാസം 25നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com