തിരക്കിട്ട് തിയേറ്ററിലേക്ക് ഓടണ്ട, ജസ്റ്റിന്‍ ചേട്ടനും ആഷ്‌ലിയും വീട്ടിലേക്ക് വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഒടിടിയിലേക്ക്

കേരളത്തില്‍ നിന്ന് മാത്രം 150 കോടിയലധികം നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ്.
Bethlehem Kudumba Unit
Bethlehem Kudumba Unit
Updated on: 
1 min read

മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഒരുക്കിയത് ഗിരീഷ് എഡിയാണ്. 300 കോടിയലധികം നേടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ചത്. റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷവും നിറഞ്ഞ സദസിന് മുന്നില്‍ പ്രദര്‍ശനം തുടരുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

കേരളത്തില്‍ നിന്ന് മാത്രം 150 കോടിയലധികം നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ബെത്‌ലേഹം. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബെത്‌ലേഹം കുടുംബ യൂണിറ്റ് ഇതാ ഒടിടിയിലേക്ക് എത്തുകയാണ്. തിയേറ്ററുകളില്‍ കണ്ട് മതിയാകാത്തവര്‍ക്ക് ജസ്റ്റിന്‍ ചേട്ടനേയും ആഷ്‌ലിയേയും അവരുടെ മനോഹര പ്രണയത്തേയും ഇനി വീട്ടിലിരുന്ന് കാണാം.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ഒക്ടബോര്‍ രണ്ടിനാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒടിടിയിലെത്തുക. ജിയോ ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. അസാധ്യ റിപ്പീറ്റ് വാല്യുവുള്ള ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. അതുകൊണ്ട് തന്നെയാണ് ചിത്രം വീണ്ടും വീണ്ടും കാണാനായി പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഒടിടിയിലും ഇതേ സ്വീകാര്യത ചിത്രത്തിന് നേടാനാകുമെന്നാണ് കരുതപ്പെടുന്നത്.

തുടര്‍ പരാജയങ്ങളില്‍ നിന്നും തിരികെ വരുന്ന നിവിന്‍ പോളിയുടെ വന്‍ വിജയമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. സര്‍വ്വം മായയിലൂടെ ആദ്യ നൂറ് കോടി നേടിയപ്പോള്‍ ബെത്‌ലഹേമിലൂടെ ഇന്‍ഡസ്ട്രി ഹിറ്റ് തന്നെ അടിച്ചിടുകയായിരുന്നു നിവിന്‍ പോളി. ഗിരീഷ് എഡിയുടെ രണ്ടാമത്തെ നൂറ് കോടി ചിത്രമാണ് ബെത്‌ലഹേം. തമിഴില്‍ മുന്നൂറും ഇരുന്നൂറും കോടികള്‍ നേടിയ ശേഷം മലയാളത്തില്‍ മമിത ബൈജുവിന്റേതായി മുന്നൂറു കോടി നേടുന്ന ചിത്രം കൂടിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, വിനയ് ഫോര്‍ട്ട്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിഷ്ണു വിജയ് ആണ് ചിത്രത്തിലെ പാട്ടുകളൊരുക്കിയത്. ഭാവന സ്റ്റുഡിയോസ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. അജ്മല്‍ സാബുവാണ് ഛായാഗ്രഹണം. ആകാശ് ജോസഫ് വര്‍ഗീസാണ് എഡിറ്റിങ്.

Bethlehem Kudumba Unit
'വിജയങ്ങള്‍ വിളിച്ചു പറയാന്‍ അച്ഛന്‍ ഇല്ലെന്നത് സങ്കടമാണ്'; കൂടെയുള്ളപ്പോള്‍ അവര്‍ക്കൊപ്പം പരമാവധി സമയം ചെലവിടണം: നിവിന്‍ പോളി
Bethlehem Kudumba Unit
'ചോദ്യങ്ങൾ പേടിച്ചിട്ടല്ല; പെട്ടെന്ന് ഇത്രയും കാമറ കാണുമ്പോൾ എനിക്ക് ബുദ്ധിമുട്ടാണ്'
Bethlehem Kudumba Unit
'ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, 18 വര്‍ഷം ഇവിടെ നിന്നു; അപൂര്‍വ്വ പിറവി'; ജ്യോതികയെക്കുറിച്ച് ശിവകുമാര്‍
Summary

Bethlehem Kudumba Unit to start streaming on Jio Hotstar since october 2nd.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com