'എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ?'; ചോദ്യവുമായി ഭാഗ്യലക്ഷ്മി

തെറി വിളിക്കുന്നവരോട്, നിങ്ങളുടെ വീട്ടിലെ അമ്മയും പെങ്ങളും അവളോടൊപ്പം തന്നെയാണ്.
Bhagyalakshmi, Dileep
Bhagyalakshmi, Dileepഫയല്‍
Updated on
1 min read

പണമിറക്കിയിട്ടും പിആര്‍ വര്‍ക്ക് നടത്തിയിട്ടും ദിലീപ് സിനിമകളെ രക്ഷിപ്പെടുത്താനായില്ലല്ലോ എന്ന് ഭാഗ്യലക്ഷ്മി. അതിജീവിതയുടെ സിനിമ ആരൊക്കെ കാണും എന്ന് ചോദിക്കുവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഭാഗ്യലക്ഷ്മി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ജനങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നത് നടിയായതു കൊണ്ടല്ല, സ്ത്രീ ആയതിനാലാണ്. അവള്‍ക്ക് സംഭവിച്ചത് മറ്റൊരു പെണ്‍കുട്ടിയ്ക്കും സംഭവിക്കാതിരിക്കാനാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Bhagyalakshmi, Dileep
കേരളത്തിലെത്തിയാല്‍ പൊറോട്ടയും ബീഫും കഴിക്കുമെന്ന് പ്രദീപ് രംഗനാഥന്‍; 'ധര്‍മദ്രോഹി, ഹിന്ദുവിരോധി'യെന്ന് വിമര്‍ശനം

''അതിജീവിതയുടെ പുതിയ സിനിമയുടെ പോസ്റ്റര്‍ ഇട്ടിട്ട് ഈ സിനിമ കാണാന്‍ ആരൊക്കെ പോകും എന്നൊരു പോസ്റ്റ് കണ്ടു. അതില്‍കൂടി റീച്ച് ഉണ്ടാക്കാന്‍ ഒരു ശ്രമം. ഇങ്ങനെയും ചിലര്‍. ഒരു കാര്യം നിങ്ങള്‍ മനസിലാക്കണം. ഇവിടെ അവളോടൊപ്പം നില്‍ക്കുന്നവര്‍ അവളൊരു നടി ആയതുകൊണ്ടല്ല ഒപ്പം നില്‍ക്കുന്നത്. ഒരു സ്ത്രീ ആയതുകൊണ്ടാണ്. അവള്‍ക്ക് സംഭവിച്ചത് പോലെ മറ്റൊരു പെണ്‍കുട്ടിക്കും എവിടെയും സംഭവിക്കാതിരിക്കാനാണ്. ഈ 8 വര്‍ഷത്തില്‍ അവളുടെ ചില സിനിമകളും ഇറങ്ങിയിരുന്നു. യാതൊരു പിആര്‍ വര്‍ക്കും ഇല്ലാതെ ഫാന്‍സിന്റെ ആദരവില്ലാതെ.'' ഭാഗ്യലക്ഷ്മി പറയുന്നു.

Bhagyalakshmi, Dileep
വര്‍ഷങ്ങള്‍ക്ക് ശേഷം ബഹ്‌റൈനില്‍ ജോലി ചെയ്ത കടയിലെത്തി അസീസ്; കണ്ടതും കെട്ടിപ്പിടിച്ച് കൂട്ടുകാരന്‍; വന്ന വഴി മറക്കാത്ത നടന്‍!

'''അവര്‍ എല്ലാവരും കൂടി ശ്രമിച്ചിച്ചിട്ടും, എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ? എടോ അവള്‍ക്ക് പിആര്‍ വര്‍ക്ക് ഇല്ല, ഫാന്‍സ് ഇല്ല, കാരണം അവളൊരു സാധാരണ പെണ്‍കുട്ടിയാണ്. എങ്കിലും അവള്‍ പോരാടും അവള്‍ പോരാടുന്നത് നിങ്ങളുടെ കൂടി പെങ്ങള്‍ക്ക് വേണ്ടിയാണ്. അവളുടെ പോരാട്ടം ഒരു കരുത്താണ്. ഈ നാട്ടിലെ സ്ത്രീകള്‍ക്ക്, പെണ്‍മക്കളുടെ അച്ഛന്മാര്‍ക്ക് സഹോദരന്മാര്‍ക്ക് അത് ആദ്യം മനസിലാക്കുക. എന്നും എന്നും അവളോടൊപ്പം.'' എന്നും ഭാഗ്യലക്ഷ്മി പറയുന്നു.

''ഇനി ഇതിന് താഴെ വന്ന് തെറി വിളിക്കുന്നവരോട്. നിങ്ങളുടെ വീട്ടിലെ അമ്മയും പെങ്ങളും അവളോടൊപ്പം തന്നെയാണ്. അവളെയും അവളോടൊപ്പം നില്‍ക്കുന്നവരെയും തെറി വിളിക്കുന്നവരുടെ ഒക്കെ ഉള്ളില്‍ ഒരു കൊട്ടേഷന്‍ മനുഷ്യന്‍ ഉണ്ട്. പള്‍സര്‍ സുനിയും കൂട്ടാളികളും ഉണ്ട് എന്ന് സ്വയം തിരിച്ചറിയുക.'' എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ചില വീഡിയോസ്, കമെന്റ് ഒക്കെ കണ്ടിട്ട്, ചേച്ചി ഇതിനൊരു മറുപടി കൊടുക്കു എന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. വീഡിയോ യില്‍ കൂടെയും കമെന്റ് കളില്‍ കൂടെയും ആരൊക്കെ തെറി വിളിച്ചാലും അതിനൊന്നും ഞങ്ങള്‍ ആരും മറുപടി പറയില്ല. അത് നിങ്ങള്‍ അര്‍ഹിക്കുന്നുമില്ല. ഞങ്ങള്‍ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്, അല്ലാതെ കൊട്ടേഷന്‍ കൊടുക്കാന്‍ വേണ്ടിയല്ല. എന്റെ മറുപടിയില്‍ കൂടി അങ്ങനെ വൈറല്‍ ആവണ്ട ഏട്ടന്റെ അനിയന്മരെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Summary

Bhagyalakshmi asks what happened to Dileep movies even after pr works and showering money.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com