പുരുഷന്മാര്‍ക്ക് എതിരല്ല; സ്ത്രീധനം കൊടുത്തിട്ട് ഒരു സ്ത്രീയും വിവാഹം ചെയ്യേണ്ട ആവശ്യമില്ല: ഭാമ

Bhama
Bhamaഇന്‍സ്റ്റഗ്രാം
Updated on
2 min read

വിവാഹത്തെക്കുറിച്ചുള്ള നടി ഭാമയുടെ പ്രസ്താവന നേരത്തെ വാര്‍ത്തയായിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ യുവതികള്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ നിരന്തരം വാര്‍ത്തയാകുന്നതിനിടെയാണ് ഭാമ തന്റെ അഭിപ്രായം പങ്കുവച്ചത്. എന്നാല്‍ വിവാഹം വേണ്ട എന്നല്ല താന്‍ പറഞ്ഞതെന്നാണ് ഭാമ പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഭാമ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.

Bhama
'വിജയ് പുറത്തിറങ്ങിയാൽ ആള് കൂടും, പിന്നെ ചിത്രീകരണം മുടങ്ങും; അദ്ദേഹം അത്രയും വലിയ സൂപ്പർ സ്റ്റാർ ആണ്', ബോബി ഡിയോൾ

ഞാന്‍ പറഞ്ഞത് ആ അര്‍ത്ഥത്തിലല്ല. സ്ത്രീധനം കൊടുത്തിട്ട് ഒരു സ്ത്രീയും വിവാഹം ചെയ്യേണ്ട ആവശ്യമില്ല എന്നാണെന്ന് ഭാമ വ്യക്തമാക്കുന്നു. ഒരു കുടുംബം ഉണ്ടാവുക എന്നത് സ്ത്രീയുടേയും പുരുഷന്റേയും ആവശ്യമാണ്. എന്തിന്റെ പേരിലാണ് സ്ത്രീധനം കൊടുക്കേണ്ടത്? എന്നാണ് ഭാമ ചോദിക്കുന്നത്. നിയമപരമായി സ്ത്രീധനം നിരോധിച്ചുവെന്ന് പറഞ്ഞാലും അതിന്റെ പേരിലുള്ള അതിക്രമങ്ങള്‍ സ്ത്രീകള്‍ ഇന്നും നേരിടുന്നുണ്ടെന്നും ഭാമ ചൂണ്ടിക്കാണിക്കുന്നു.

Bhama
'ആമിര്‍ എന്നെ ഒരു കൊല്ലം പൂട്ടിയിട്ടു, നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചു; എല്ലാത്തിനും കാരണം കുടുംബക്കാര്‍'; ആരോപണവുമായി സഹോദരന്‍

പെണ്‍കുട്ടികളോടായി ഭാമ പറയുന്നത് പഠിക്കുക, ജോലി നോടുക എന്നാണ്. പഠിക്കാന്‍ കഴിവില്ലാത്തവര്‍ എന്തെങ്കിലും ഒരു കൈത്തൊഴില്‍ കണ്ടെത്തണം. സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഒരു ജോലി ഉണ്ടാക്കിയെടുക്കണം എന്നും ഭാമ പറയുന്നു. അതേസമയം പങ്കാളി വേണ്ട എന്നല്ല താന്‍ പറയുന്നതിന്റെ അര്‍ത്ഥമെന്നും ഭാമ വ്യക്തമാക്കുന്നുണ്ട്.

'' കല്യാണം കഴിക്കണമെന്ന് സ്ത്രീകള്‍ക്ക് തോന്നിയാല്‍ മാത്രം വിവാഹം കഴിക്കുക. അത് സ്ത്രീധനം കൊടുത്താവരുത്. സ്ത്രീകളുടെ പണം അവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതായിരിക്കണം. തിരിച്ച് പുരുഷന്റെ പണം ഇങ്ങോട്ടും വേണ്ട. തുല്യ ഉത്തരവാദിത്തമുള്ള രണ്ട് വ്യക്തികള്‍ ചേര്‍ന്ന് ഒരുമിച്ചുള്ള ജീവിതം എന്ന തലത്തില്‍ വിവാഹം റീ ഡിസൈന്‍ ചെയ്യാന്‍ പറ്റണം'' എന്നാണ് വിവാഹത്തെക്കുറിച്ച് ഭാമ പറയുന്നത്.

അതേസമയം താന്‍ പുരുഷന്മാര്‍ക്ക് എതിരല്ലെന്നും ഇരുഭാഗത്തും ശരിയും തെറ്റിയും ഉണ്ടാകാമെന്നും ഭാമ പറയുന്നു. പങ്കാളിയെന്നാല്‍ പരസ്പരം താങ്ങാന്‍ കഴിയുന്നവരായിരിക്കണം. നമുക്ക് എന്താണ് ഈ വിവാഹ ബന്ധത്തിലൂടെ വേണ്ടതെന്നതില്‍ വ്യക്തമായ ധാരണ വേണമെന്നും ഭാമ അഭിപ്രായപ്പെടുന്നുണ്ട്. ഒരു പ്രത്യേക അജണ്ട മുന്‍നിര്‍ത്തിയാകരുത് വിവാഹമെന്നും താരം പറയുന്നു.

'ഒരു അജണ്ട മുന്‍നിര്‍ത്തിയാവരുത് വിവാഹം. എനിക്ക് ഭക്ഷണം ഉണ്ടാക്കി തരാനും എന്റെ വീട്ടിലെ കാര്യങ്ങള്‍ നോക്കാനും ഒരാള്‍ എന്ന തലത്തിലേക്ക് പരിമിതപ്പെടരുത്. തിരിച്ച് എന്റെ ചെലവുകള്‍ നോക്കാന്‍ വേണ്ടി മാത്രം ഒരു ഭര്‍ത്താവ് അങ്ങനെയുമാവരുത്. അതിനൊക്കെയപ്പുറം പരിശുദ്ധമായ സ്നേഹമുണ്ടാവണം. ആത്മാര്‍ഥത വേണം. ഒരാള്‍ വീണു പോകുമ്പോള്‍ അയാള്‍ക്ക് താങ്ങാകാന്‍ സ്വന്തം പങ്കാളിയല്ലാതെ വേറെയാരാണ് വരിക? അടിസ്ഥാനപരമായി സ്നേഹമുണ്ടെങ്കില്‍ മറ്റെല്ലാം താനെ വന്നു ചേരും'' എന്നാണ് ഭാമ പറയുന്നത്.

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് ഭാമ. സുമതി വളവ് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെയാണ് ഭാമയുടെ തിരിച്ചുവരവ്. നല്ല വേഷങ്ങള്‍ തേടി വരികയാണെങ്കില്‍ തുടര്‍ന്നും അഭിനയിക്കുമെന്നാണ് ഭാമ പറയുന്നത്.

Summary

Bhama opens up about her concepts on marriage. says she is not against men.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com