'ഭരതനാട്യം' കഴിഞ്ഞു ഇനി 'മോഹിനിയാട്ടം'; രണ്ടാം ഭാ​ഗത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് സംവിധായകൻ

ആട് 3 യുടെ ഷൂട്ടിങ് പൂർത്തിയാകുന്നതിന് പിന്നാലെ മോഹനിയാട്ടത്തിന്റെ ചിത്രീകരണം തുടങ്ങും.
Bharathanatyam
Bharathanatyamഫെയ്സ്ബുക്ക്
Updated on
1 min read

നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനായെത്തിയ ചിത്രമാണ് ഭരതനാട്യം. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഭരതനാട്യം സീക്വലിന്‍റെ പേര് പുറത്തുവന്നിരിക്കുകയാണ്.

മോഹിനിയാട്ടം എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്. ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് ചിത്രത്തിന്റെ സംവിധായകൻ കൃഷ്ണദാസ് മുരളിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സൈജു കുറുപ്പാണ് രണ്ടാം ഭാഗം നിര്‍മിക്കുന്നത്. ആട് 3 യുടെ ഷൂട്ടിങ് പൂർത്തിയാകുന്നതിന് പിന്നാലെ മോഹനിയാട്ടത്തിന്റെ ചിത്രീകരണം തുടങ്ങും.

കൃഷ്ണദാസ് മുരളി തന്നെയാണ് മോഹിനിയാട്ടത്തിന്റെയും സംവിധായകൻ. നവംബറിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. "നവംബറിൽ ഷൂട്ടിങ് തുടങ്ങാനാണ് ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്. അടുത്ത വർഷം റിലീസ് ചെയ്യാനാണ് തീരുമാനമെന്നും" സംവിധായകൻ കൃഷ്ണദാസ് മുരളി പറഞ്ഞു. നവാ​ഗതനായ വിഷ്ണു ആർ പ്രദീപിനൊപ്പം കൃഷ്ണദാസ് മുരളിയും ചേർന്നാണ് ആണ് മോഹിനിയാട്ടത്തിന് കഥയൊരുക്കുന്നത്.

Bharathanatyam
'ജാനകി അല്ല, ജാനകി വി എന്നാക്കാം'; പേര് മാറ്റാൻ തയ്യാറെന്ന് നിർമാതാക്കൾ കോടതിയിൽ, റിലീസ് ഉടൻ

“ഭരതനാട്യം നിർത്തിയ ഇടത്തുനിന്ന് മോഹിനിയാട്ടത്തിന്റെ കഥ തുടങ്ങും, പ്രധാന അഭിനേതാക്കൾ തിരിച്ചെത്തും. പ്രധാനപ്പെട്ട ചില അഭിനേതാക്കളെ കൂട്ടിച്ചേർക്കുകയും ചില മാറ്റങ്ങളുമുണ്ടാകും. ടെക്നിക്കൽ ക്രൂവിലും ചില മാറ്റങ്ങളുണ്ട്. ഇത്തവണ, കൂടുതൽ സംഭവബഹുലമായ ഒരു സിനിമയാണ് ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ചൊരു തിയറ്റർ എക്സ്പീരിയൻസ് തന്നെയായിരിക്കും ചിത്രം".- സംവിധായകൻ വ്യക്തമാക്കി.

Bharathanatyam
സിംഗിൾ അല്ലെന്ന് വിജയ് ദേവരകൊണ്ട; അത് രശ്മികയാണെന്ന് ആരാധകര്‍

തോമസ് തിരുവല്ലയാണ് ഭരതനാട്യം നിർമിച്ചത്. സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിലാണ് ചിത്രം റിലീസിനെത്തിയത്. സൈജു കുറുപ്പിന്റെ നിർമാണ അരങ്ങേറ്റം കൂടിയായിരുന്നു ചിത്രം. തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും ഒടിടി റിലീസിൽ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്തത്.

Summary

Actor Saiju Kurup's Bharathanatyam to get a sequel titled Mohiniyattam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com