

താന്‍ വിഷമിക്കുന്നത് മറ്റുള്ളവര്‍ കാണുന്നത് ഇഷ്ടമല്ലെന്ന് നടി ഭാവന. താന്‍ വിഷമിക്കുന്നത് മറ്റുള്ളവര്‍ അറിയേണ്ട എന്നാണ് താന്‍ ചിന്തിക്കാറുള്ളതെന്നും ഭാവന പറയുന്നു. വിഷമം വരുമ്പോള്‍ ഭര്‍ത്താവായ നവീനോട് പോലും പറയാറില്ല. മുറിയില്‍ ഒറ്റയ്ക്ക് അടച്ചിരിക്കുകയും കരഞ്ഞ് വിഷമം തീര്‍ക്കുകയുമാണ് പതിവെന്നും ഭാവന പറയുന്നു. ഗള്‍ഫ് ട്രീറ്റ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാവന.
'എന്തെങ്കിലും വിഷമം വരുമ്പോള്‍ ഞാന്‍ എല്ലാവരില്‍ നിന്നും കട്ട് ഓഫ് ചെയ്യും. അത് നല്ലൊരു സ്വഭാവം അല്ല. ഞാന്‍ വിഷമിക്കുന്നത് മറ്റൊരാള്‍ അറിയേണ്ട എന്ന ചിന്ത എന്നിലുണ്ട്. അത് ബ്രേക്ക് ചെയ്യാന്‍ എനിക്കിതുവരെ പറ്റിയിട്ടില്ല. അമ്മയോ നവീനോ ഞാന്‍ വിഷമിക്കുന്നത് അറിയേണ്ട, ഞാന്‍ വിഷമിക്കുന്നത് കണ്ട് അവര്‍ക്ക് വിഷമമാകരുതെന്നാണ് ഞാന്‍ ആലോചിക്കുക. നീ എന്തുണ്ടെങ്കിലും പറയണം എന്ന് പറയുന്ന ആള്‍ക്കാരാണെങ്കില്‍ പോലും എന്തോ അങ്ങനെയാണ്.'' എന്നാണ് താരം പറയുന്നത്.
''എല്ലാ കമ്മ്യൂണിക്കേഷനും കട്ട് ചെയ്യും വാട്‌സ് ആപ്പ് ഒഴിവാക്കും. എന്റെ റൂമില്‍ ഒറ്റയ്ക്ക് ഇരിക്കും. എന്നിട്ട് ഞാന്‍ തന്നെ റിക്കവര്‍ ആകും. ചിലപ്പോള്‍ സമയമെടുക്കുമായിരിക്കും. അല്ലെങ്കില്‍ ഒരു ദിവസമോ രണ്ട് ദിവസമോ മൂന്ന് ദിവസമോ ആയിരിക്കും. കുറേ കഴിഞ്ഞ് ഞാനിങ്ങനെ ആലോചിച്ച് കരഞ്ഞത് കൊണ്ട് എന്താണ് മാറാന്‍ പോകുന്നതെന്ന് ചിന്തിക്കും. പക്ഷെ കുറേ കരയുമ്പോള്‍ ഒരു ആശ്വാസമാണ്.'' എന്നും ഭാവന പറയുന്നു.
ഭയങ്കര തിരക്കിലായിരിക്കുമ്പോള്‍ വീട്ടില്‍ പോയി കുറച്ച് നേരം ഇരിക്കണം എന്ന് തോന്നും. വീട്ടില്‍ പോയി ഇരുന്നാല്‍ പത്ത് ദിവസം കഴിഞ്ഞ് ഞാനെന്താണ് ജീവിതത്തില്‍ ചെയ്യുന്നത്, വെറുതെ വീട്ടിലിരിക്കുന്നു, ഇതാണോ ഇനിയെന്റെ ലൈഫ് എന്നൊക്കെയാകും തനിക്ക് തോന്നുകയെന്നും ഭാവന പറയുന്നു.
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കയ്‌ക്കൊരു പ്രേമോണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. ഹണ്ട് ആണ് ഭാവനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. അനോമിയാണ് ഭാവനയുടെ പുതിയ മലയാള ചിത്രം. കന്നഡയിലും സജീവ സാന്നിധ്യമാണ് ഭാവന. പിങ്ക് നോട്ട്, ഉത്തരകാണ്ഡ, യുവേഴ്‌സ് സിന്‍സിയര്‍ലി റാം എന്നിവയാണ് ഭാവനയുടേതായി അണിയറയിലുള്ള കന്നഡ ചിത്രങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates