Bibin George about Vishnu Unnikrishnan
Bibin George about Vishnu Unnikrishnanഇന്‍സ്റ്റഗ്രാം

'എന്റെ കൈ പിടിച്ച് നടന്നവനാണ് വിഷ്ണു, പിന്നെ എല്ലാവര്‍ക്കും അവനെ മതി, എന്നെ വേണ്ട'; ഒടുവില്‍ ഞാനത് അവനോട് പറഞ്ഞു; ബിബിന്‍ ജോര്‍ജ്

Published on

മലയാള സിനിമയിലെ ജനപ്രിയ കൂട്ടുകെട്ടാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. മിമിക്രി വേദികളിലൂടെയാണ് ഇരുവരും സിനിമയിലേക്ക് എത്തുന്നത്. തിരക്കഥയെഴുതി കയ്യടി നേടിയ ശേഷമാണ് ഇരുവരും അഭിനേതാക്കളാകുന്നതും നായകന്മാരാകുന്നതും. എന്നാല്‍ ഒരു ഘട്ടത്തില്‍ എല്ലാവര്‍ക്കും വിഷ്ണുവിനെ മതിയായിരുന്നു, തന്നെ വേണ്ടായിരുന്നു എന്നാണ് ബിബിന്‍ പറയുന്നത്.

Bibin George about Vishnu Unnikrishnan
'ത​ഗ് ലൈഫും' ​'ഗുഡ് വൈഫും' ഒടിടിയിലേക്ക്; കാണാം പുത്തൻ ഒടിടി റിലീസുകൾ

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ബിബിന്‍ മനസ് തുറന്നത്. നായകനായി കയ്യടി നേടുന്നതിന് മുമ്പുള്ള അനുഭവമാണ് ബിബിന്‍ പങ്കുവെക്കുന്നത്. വിഷ്ണു തന്നെ എല്ലായിടത്തും കൊണ്ടു പോകുമായിരുന്നു. എന്നാല്‍ താന്‍ വേണ്ട എന്ന് പലരും പറഞ്ഞിട്ടുണ്ടെന്നാണ് ബിബിന്‍ ഓര്‍ക്കുന്നത്.

Bibin George about Vishnu Unnikrishnan
നാടുവാഴികളിലെ 'റോസ് മേരി'; സൂപ്പര്‍ താരങ്ങളുടെ നായികയായിരുന്ന രൂപിണി; സിനിമ ഉപേക്ഷിച്ചത് എന്തിന്?

''അവന്‍ എന്നെ കൈ ചേര്‍ത്തു പിടിച്ച് നടത്തിയിട്ടുള്ളവനാണ്. ഞങ്ങള്‍ എല്ലായിടത്തും ഒരുമിച്ച് നടന്നിരുന്നവരാണ്. നടന്‍ ആയ ശേഷവും അവനെ വിളിക്കുന്ന ഉദ്ഘാടനങ്ങള്‍ക്ക് കൊണ്ടു പോകും. സത്യത്തില്‍ എന്നെ അവര്‍ക്ക് വേണ്ട. അവര്‍ ഫോണിലൂടെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അവരെ പറഞ്ഞിട്ടും കാര്യമില്ല. അവന്‍ കൂടിയുണ്ടെന്ന് പറയുമ്പോള്‍, വേണ്ട വേണ്ട നിങ്ങള്‍ മാത്രം മതിയെന്നാകും പറയുക. അവര്‍ക്കത് അധിക ചെലവാണ്. അതിനാല്‍ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല'' ബിബിന്‍ പറയുന്നു.

''കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ അത് മനസിലാക്കി വിഷ്ണുവിനോട് പറഞ്ഞു, ഇനി നീ നിന്റെ വഴിക്ക് പൊക്കോളൂ. ഞാന്‍ എന്നെങ്കിലും ആ വഴിക്ക് വരും. അതെനിക്ക് ഉറപ്പുണ്ട്!' ബിബിന്‍ പറയുന്നു. ആ വാക്കുകള്‍ ശരിയാകാന്‍ അധികം നാളുകള്‍ വേണ്ടി വന്നില്ല. ബിബിനെ തേടി അവസരങ്ങളെത്തി, പിന്നാലെ നായകനുമായി.'' കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ നമ്മുടെ പടമായിട്ടേ കൂട്ടു. അതിന് ശേഷം വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയില്‍ ദിലീപിനെ തല്ലുന്നൊരു സീനുണ്ടായിരുന്നു. ഒറ്റ സീന്‍ മാത്രം. അത് കണ്ടിട്ട് റാഫി എന്നെ ഫഹദിന്റെ വില്ലനായി റോള്‍ മോഡല്‍സിലേക്ക് വിളിക്കുന്നത്.'' ബിബിന്‍ പറയുന്നു.

റോള്‍ മോഡല്‍സിലെ ഫൈറ്റ് കണ്ടിട്ടാണ് ബിഞ്ചുവും സുനില്‍ കര്‍മയും ഒരു പഴയ ബോംബ് കഥ എന്ന സിനിമയുടെ തിരക്കഥയെഴുതുന്നത്. എല്ലാം കണക്ടഡ് ആണ്. ആ ബോംബ് കഥയാണ് എന്റെയടുത്ത് വരുന്നത്. ഞാനത് ഷാഫിയിലേക്ക് എത്തിച്ചു. അങ്ങനെയാണ് ഞാന്‍ നായകനാകുന്നതെന്നാണ് ബിബിന്‍ പറയുന്നത്. ഇന്ന് നടനായും തിരക്കഥാകൃത്തായുമെല്ലാം ബിബിന്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഒരുമിച്ച് അവസരം തേടി നടന്നിരുന്ന രണ്ട് കൂട്ടുകാരും കരിയറില്‍ സ്വന്തമായി ഇടം കണ്ടെത്തി. അപ്പോഴും തങ്ങളുടെ സൗഹൃദം പഴയതുപോലെ തന്നെ ചേര്‍ത്തു പിടിക്കുകയാണ് വിഷ്ണുവും ബിബിനും.

Summary

Bibin George recalls how people wanted only Vishnu Unnikrishan and ignored him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com